കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ അടക്കം കുടുംബത്തിലെ ഒമ്പത് പേരെ നഷ്ടമായ ശ്രുതിയുടെ അമ്മ സബിതയെ മേപ്പാടി മാരിയമ്മന്‍ ക്ഷേത്ര ശ്മശാനത്തില്‍ സംസ്കരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ശ്രുതിയുടെ അമ്മയെ തിരിച്ചറിഞ്ഞത്.
അച്ഛനും സഹോദരിയും അമ്മയുടെ അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളായ 9 പേര് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചതിന് പിന്നാലെ പ്രതിശ്രുത വരന് ജെന്സണ് വാഹനാപകടത്തിലും മരിച്ചത് ശ്രുതിക്ക് വലിയ ആഘാതമായിരുന്നു.ഇതേ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതി അമ്മയെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് സംസ്കാരത്തിന് ക്രമീകരണങ്ങള്‍ നടന്നത്. പുത്തുമലയില്‍ സി192 എന്ന് രേഖപ്പെടുത്തിയ കുഴിമാടത്തിലായിരുന്നു ശ്രുതിയുടെ അമ്മയെ സംസ്കരിച്ചിരുന്നത്.
Temple, ഇവിടെ നിന്ന് മൃതദേഹം പുറത്തെടുത്ത് സംസ്കാരത്തിനെത്തിച്ചു. അപകടത്തില്‍ പെടും മുമ്പ് പ്രതിശ്രുത വരന് ജെന്‍സണും ശ്രുതിയും പുത്തുമലയില്‍ എത്തി പ്രാര്‍ത്ഥിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്ന ശ്രുതിയെ ആംബുലന്‍സിലാണ് സംസ്കാരം നടന്ന മാരിയമ്മന്‍ ക്ഷേത്ര ശ്മശാനത്തില്‍ എത്തിച്ചത്. ശ്രുതിയുടെ അച്ഛന് ശിവണ്ണനെയും സഹോദരി ശ്രേയയേയും ഇവിടെ തന്നെയാണ് സംസ്കരിച്ചിരുന്നത്. സംസ്കാരത്തിന് ഐവര്‍ മഠവും സേവാഭാരതിയും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: