ജനീവ:പലസ്തീനില്‍ അധിനിവേശം നടത്തിയ പ്രദേശങ്ങളില്‍ നിന്ന് ഒരുവര്‍ഷത്തിനകം ഇസ്രയേല്‍ പിന്മാറണമെന്ന പ്രമേയം ഐക്യ രാഷ്‌ട്ര സഭയുടെ പൊതുസഭയില്‍ പാസായി. പലസ്തീനാണ് പ്രമേയം അവതരിപ്പിച്ചത്.
ഇന്ത്യ ഉള്‍പ്പെടെ 43 രാജ്യങ്ങള്‍ വിട്ടുനിന്നു.ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, ഇറ്റലി, നേപ്പാള്‍, യുക്രെയ്ന്‍, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളും വിട്ടുനിന്നവരില്‍ ഉള്‍പ്പെടുന്നു.
പ്രമേയത്തിന് അനുകൂലമായി 124 വോട്ടുകള്‍ ലഭിച്ചു. എതിര്‍ത്ത് 14 വോട്ടുകളുണ്ടായി. പ്രമേയത്തെ എതിര്‍ത്തവരില്‍ ഇസ്രയേലും അമേരിക്കയും ഉള്‍പ്പെടുന്നു.
പ്രമേയം സമാധാനത്തിനത്തിന് പകരം മേഖലയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കാനിടയാക്കും എന്നാണ് യുഎസ്എ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: