ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം എക്സ്ഇസി അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. എക്സ്ഇസി ജൂണില്‍ ജര്‍മനിയിലാണ് ആദ്യം കണ്ടെത്തിയത്. യുകെ, ഡെന്മാര്ക്ക് എന്നിവയ്ക്കു പുറമെ അമേരിക്കയിലും രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ടെന്നും വൈകാതെ പ്രബല വകഭേദമായി ഇത് മാറിയേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
പനി, തൊണ്ടവേദന, ചുമ, ഗന്ധമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന തുടങ്ങി പഴയ കോവിഡ് വേരിയന്റുകളുടേതിന് സമാനമാണ് എക്സ്ഇസിയുടെ ലക്ഷണങ്ങള്‍. ഒമൈക്രോണ്‍ വേരിയന്റിന്റെ ഉപവിഭാഗമായ പുതിയ വകഭേദം ഈ ശരത്കാലത്തില്‍ കൂടുതല്‍ പടരാന്‍ സാധ്യതയുണ്ട്. ഇതിന് സഹായകമായ ചില പുതിയ മ്യൂട്ടേഷനുകള്‍ വകഭേദത്തിന് സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: