കൊച്ചി:വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ നല്‍കാതെ കബളിപ്പിച്ചെന്ന ടൂര്‍ ഏജന്‍സിക്കെതിരായ പരാതിയില്‍ നടപടി. ട്രാവല്‍ വിഷന്‍ ഹോളിഡേയ്സ് എന്ന സ്ഥാപനം 75000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം ഇനത്തിലും 3000 രൂപ കോടതി ചെലവായും നല്‍കാനും എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിച്ചു. ദല്‍ഹിയിലേക്കുള്ള ടൂര്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതിയിലാണ് വിധി.
ദല്‍ഹി, ആഗ്ര, കുളു, മണാലി, അമൃതസര്‍, വാഗാ അതിര്‍ത്തി തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞാണ് ട്രാവല്‍ വിഷന്‍ ഹോളിഡേയ്സ് ബുക്കിംഗ് സ്വീകരിച്ചത്.എന്നാല്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ഒന്നും നല്‍കിയില്ലന്ന് മാത്രമല്ല സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങള്‍ വെട്ടിച്ചുരുക്കിയെന്നുമാണ് മൂവാറ്റുപുഴ സ്വദേശി പി.കെ വിശ്വനാഥന് പരാതിപ്പെട്ടത്. പരാതിക്കാരനും ഭാര്യയും 42 പേരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ദല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ വോള്‍വോ എ സി സെമി സ്ലീപ്പര്‍ ഡീലക്സ് ബസില്‍ എത്തിക്കുമെന്ന വാഗ്ദാനം കമ്പനി ലംഘിച്ചു. സാധാരണ എസി ബസിലായിരുന്നു യാത്ര.വയോധികനായ ഡ്രൈവറാണ് തുടര്‍ച്ചയായി 3000 കിലോമീറ്റര്‍ ഒറ്റയ്ക്ക് ബസ് ഓടിച്ചത്. ഒരു െ്രെഡവറെ കൂടി നല്‍കുമെന്ന വാഗ്ദാനവും പാലിച്ചില്ല. താമസത്തിന് ഏഴ് രാത്രി ത്രീ സ്റ്റാര്‍ സൗകര്യമുള്ള മുറി നല്‍കുമെന്ന് പറഞ്ഞിട്ട് മൂന്ന് രാത്രി ബസില്‍ തന്നെ കഴിയേണ്ടി വന്നു. ത്രീ സ്റ്റാര്‍ സൗകര്യങ്ങള്‍ തന്നെ നല്‍കിയെന്ന് ചില ഫോട്ടോകള്‍ കാണിച്ച് ടൂര്‍ കമ്പനി വാദിച്ചെങ്കിലും അവ വിശ്വാസ യോഗ്യമല്ലെന്ന് കോടതി പറഞ്ഞു.
വിനോദയാത്രാ സംഘത്തിലെ ഭൂരിഭാഗം പേര്‍ക്കും ഭക്ഷ്യവിഷബാധ ഉണ്ടാവുകയും ചിലര്‍ ആശുപത്രിയിലായെന്നും അതിനാല്‍ യഥാസമയം ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ലെന്നുമാണ് കമ്പനിയുടെ വാദം. അമൃത്സ ര്‍, വാഗ അതിര്‍ത്തി ഉള്‍പ്പെടെ ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒഴിവാക്കി. പണവും ആരോഗ്യവും നഷ്ടപ്പെട്ട യാത്രാ സംഘത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സനല്‍കിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ബസ് വേഗത കുറച്ച് യാത്ര ചെയ്തതെന്ന് കമ്പനി വാദമുയര്‍ത്തി. എന്നാല്‍ ബസിന്റെ ഫിറ്റ്നസ് യാത്ര പുറപ്പെടുന്നതിന് മുന്നേ കഴിഞ്ഞിരുന്നുവെന്ന രേഖ പരാതിക്കാരന് കോടതി മുമ്പാകെ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: