കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യവ്യവസ്ഥകളില്‍ വിചാരണ കോടതി വെള്ളിയാഴ്ച നിശ്ചയിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കുമെന്ന് ഉറപ്പായതോടെ കര്‍ക്കശ ജാമ്യവ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകരായ രഞ്ജിത് കുമാര്‍, നിഷെ രാജന് ശങ്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം വിചാരണ കോടതിയില്‍ ഉന്നയിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. നിശ്ചിത സമയക്രമം വെച്ച് വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടെങ്കിലും അതും കോടതി അംഗീകരിച്ചില്ല. സാക്ഷികളുടെ എണ്ണം അനുസരിച്ച് വിചാരണ നീണ്ടുപോകുന്നത് സ്വാഭാവികമാണെന്ന് കോടതി നിലപാടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: