India

ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിടാൻ തമിഴ്‌നാട് ; പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കം

Published by

ചെന്നൈ : ഓൺലൈൻ ഗെയിമുകൾക്ക് തമിഴ്‌നാട് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം രൂപീകരിച്ച തമിഴ്‌നാട് ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി, അർദ്ധരാത്രിക്കും പുലർച്ചെ 5 നും ഇടയിലുള്ള ഓൺലൈൻ ഗെയിമിംഗ് നിരോധിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.

വളരെ റിയലിസ്റ്റിക് ആയി രൂപകൽപന ചെയ്ത ഗെയിമിംഗ് ആപ്പ് കുട്ടികളെ ഏറെ ആകർഷിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ കുട്ടികൾ രാവും പകലും ഗെയിമിംഗിൽ മുഴുകിയിരിക്കുന്നു. ചില സന്ദർഭങ്ങളിൽ അത് കുട്ടികളുടെ ജീവൻ അപഹരിക്കുന്നിടത്തോളം മോശമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.. ഇത് തടയാനാണ് തമിഴ്നാട് സർക്കാർ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ പോകുന്നത്.ഓൺലൈൻ ഗെയിമിംഗ് സമയം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നിർദ്ദിഷ്ട നിയമങ്ങൾ അനുസരിച്ച്, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൻ കളിക്കാനുള്ള തുക 100 രൂപയാണ് .കൂടാതെ, ഈ പ്ലാറ്റ്‌ഫോമുകളിലെ എല്ലാ രജിസ്‌ട്രേഷനുകൾക്കും നിർബന്ധിത ആധാർ വെരിഫിക്കേഷൻ അവതരിപ്പിക്കുമെന്നും സൂചനയുണ്ട് .കമ്മീഷൻ 150,000 കുട്ടികളിൽ നടത്തിയ സർവേയിൽ പലരും രാത്രി വൈകി ഓൺലൈൻ ഗെയിമുകൾ ചെയ്യാൻ മാതാപിതാക്കളുടെ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു .

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by