തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബില്ലുകള്‍ മലയാളത്തില്‍ ലഭ്യമാക്കി തുടങ്ങി കെഎസ്ഇബി. ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍ അദാലത്തില്‍ ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് നീക്കം. ഇംഗ്ലീഷിലെ ബില്ലുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മീറ്റര്‍ റീഡിംഗ് മെഷീനില്‍ തന്നെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്‌ളീഷിലോ നല്‍കും.
കറന്റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നല്‍കും. www.kseb.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡും ചെയ്യാം. എനര്‍ജി ചാര്‍ജ്, ഡ്യൂട്ടി ചാര്‍ജ്, മീറ്റര്‍ വാടക എന്നിവയെല്ലാം എന്താണെന്നും എങ്ങനെയാണത് കണക്കാക്കുന്നതെന്നും വെബ്‌സൈറ്റില്‍ മലയാളത്തിലും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: