India

നീണ്ട 18 മണിക്കൂറുകൾക്ക് ശേഷം രണ്ട് വയസുകാരിക്ക് പുതു ജീവൻ ! കുഴൽക്കിണറിൽ വീണ പെൺകുട്ടിയെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി

Published by

ദൗസ: രാജസ്ഥാനിലെ ദൗസയിൽ ബുധനാഴ്ച 35 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരിയെ പതിനെട്ട് മണിക്കൂറിന് ശേഷം ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്ന് വിജയകരമായി രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് ശേഷം പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ രക്ഷാപ്രവർത്തനം വിജയകരമായിരുന്നുവെന്ന് എസ്പി രഞ്ജിത ശർമ പറഞ്ഞു. 18 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കുഴൽക്കിണറിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ തങ്ങളുടെ ടീമുകളുടെ സഹായത്തോടെ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞു. പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത് സാധ്യമാക്കിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായി എസ്പി പറഞ്ഞു.

പെൺകുട്ടി 28 അടി താഴ്ചയിൽ കുടുങ്ങിയതായും അവളെ രക്ഷിക്കാൻ സമാന്തര കുഴിയാണ് സ്വീകരിച്ചതെന്ന് എൻഡിആർഎഫ് യോഗേഷ് കുമാർ പറഞ്ഞു. മഴ കാരണം രക്ഷാപ്രവർത്തനം പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്തു.

എൻഡിആർഎഫിൽ നിന്ന് 30 പേരും എസ്ഡിആർഎഫിൽ നിന്ന് 10 പേരും രക്ഷാപ്രവർത്തനത്തിൽ പ്രവർത്തിച്ചുവെന്നും കുമാർ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by