Kerala

സംസ്ഥാനത്ത് വരണ്ട കാലാവസ്ഥാ; വരുന്ന അഞ്ച് ദിവസം നാല് ജില്ലകളില്‍ മുന്നറിയിപ്പ്

Published by

തിരുവനന്തപുരം: കാലവര്‍ഷം കഴിയുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടതോടെ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ വരണ്ട കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ചുദിവസത്തേക്ക് നാലു ജില്ലകളില്‍ വരണ്ട കാലാവസ്ഥ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. സെപ്റ്റംബര്‍ 20 നും 21 നും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വരണ്ട കാലാവസ്ഥ പ്രവചനമുണ്ട്.

മുന്‍വര്‍ഷങ്ങളിലെ തനിയാവര്‍ത്തനമായതിനാല്‍ കാലാവസ്ഥാ ഗവേഷകര്‍ വരള്‍ച്ചാ സൂചനയും നല്‍കുന്നുണ്ട്. വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ അല്ലെങ്കില്‍ ദുര്‍ബലമാകുന്നതും പിന്നാലെ വേനല്‍ ശക്തമാകുന്നതുമാണ് പ്രവണത.ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മഴയുടെ അളവില്‍ 178 % വര്‍ദ്ധനയുണ്ടായിരുന്നു. സംസ്ഥാനത്ത് അന്തരീക്ഷ താപനില കഴിഞ്ഞ ദിവസങ്ങളിലെ പോലെ തുടരുമെന്നാണ് മുന്നറിയിപ്പ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by