ന്യൂദൽഹി : നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പുതിയ ഡയറക്ടർ ജനറലായി 1993 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അനുരാഗ് ഗാർഗ് ചുമതലയേറ്റു. ഗാർഗ് മുമ്പ് ന്യൂദൽഹിയിലെ ബിഎസ്എഫ്ന്റെ അഡീഷണൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഹിമാചൽ പ്രദേശ് കേഡറിൽ നിന്നുള്ള 1993 ബാച്ച് ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനായ ഗാർഗിനെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ എൻസിബി ഡിജിയായി നിയമിക്കാൻ ക്യാബിനറ്റിന്റെ അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റി അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഓഗസ്റ്റിൽ നിലവിലെ എസ് എൻ പ്രധാൻ വിരമിച്ചതിനെത്തുടർന്ന് സിആർപിഎഫ് ഡിജി അനീഷ് ദയാൽ സിംഗ് എൻസിബി തലവന്റെ അധിക ചുമതല വഹിച്ചിരുന്നു.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ഇന്ത്യാ ഗവൺമെൻ്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഒരു കുറ്റന്വേഷണ രഹസ്യാന്വേഷണ ഏജൻസിയാണ്. 1986-ൽ സ്ഥാപിതമായ ഈ ഏജൻസി, മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധമായ വസ്തുക്കളുടെ ഉപയോഗം എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: