ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം കുറച്ചു. ഇതോടെ ഫെഡ് നിരക്ക് 4.75 ശതമാനമായി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫെഡ് കേന്ദ്ര പലിശ നിരക്ക് കുറക്കുന്നത്. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ ഏഷ്യന്‍ സൂചികകള്‍ നേട്ടമാക്കി. വ്യാപാരം ആരംഭിച്ചയുടെ സെന്‍സെക്സ് 800 പോയന്റ് ഉയര്‍ന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇതുവരെ സ്വീകരിച്ച കര്‍ശന പണനയത്തിന്റ സമ്മര്‍ദം ലഘൂകരിക്കാന്‍ നിരക്ക് കുറയ്ക്കല്‍ സഹായിക്കും. പ്രദേശിക കറന്‍സികള്‍ക്ക് അത് നേട്ടമാകും. ഈ വര്‍ഷം അവസാനത്തോടെ അര ശതമാനം കൂടി കുറവുവരുത്തിയേക്കുമെന്നാണ് സൂചന. 2025ല്‍ ഒരു ശതമാനവും 2026ല്‍ അര ശതമാനവും കുറച്ച് 2.75-3 ശതമാനത്തിലെത്തിക്കുമെന്നാണ് വിലയിരുത്തല്‍.
തൊഴിലില്ലായ്മ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാന്ദ്യത്തെ പ്രതിരോധിക്കാനുള്ള നീക്കമാണ് നിരക്ക് കുറച്ചതിലൂടെ ഫെഡ് ലക്ഷ്യമിടുന്നത്. പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതോടൊപ്പം തൊഴില്‍ മേഖല ശക്തിപ്പെടുത്താനും കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: