കൊച്ചി: ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളില്‍ 123.56 കോടിയുടെ വിറ്റുവരവ്. ഇതില്‍ 66.83 കോടി സബ്‌സിഡി ഇനങ്ങളുടെ വില്പനയിലൂടെ നേടിയതാണ്. സബ്‌സിഡിയിതര ഇനങ്ങളില്‍ നിന്ന് ലഭിച്ചത് 56.73 കോടിയാണ്. സപ്തം. 1 മുതല്‍ 14 വരെയുള്ള കണക്കാണിത്. സപ്ലൈകോ പെട്രോള്‍ ബങ്കുകളിലെയും എല്‍പിജി ഔട്ട്‌ലെറ്റുകളിലെയും വിറ്റുവരവ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
26.24 ലക്ഷം പേര്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചു. ഇതില്‍ 21.06 ലക്ഷം പേരാണ് അത്തം മുതല്‍ ഉത്രാടം വരെ സപ്ലൈകോ വില്പനശാലകളില്‍ എത്തിയത്. സപ്ലൈകോ 14 ജില്ലാ ഫെയറുകളില്‍ മാത്രം 4.03 കോടിയുടെ വിറ്റുവരവാണ് ഉണ്ടായത്. സബ്‌സിഡി ഇനത്തില്‍ 2.36 കോടിയുടെയും സബ്‌സിഡിയിതര ഇനത്തില്‍ 1.67 കോടിയുടെയും വിറ്റുവരവുണ്ടായിരുന്നു. ജില്ലാ ഫെയറുകളില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് തിരുവനന്തപുരത്താണ്- 68.01 ലക്ഷം രൂപ.
സബ്‌സിഡി ഇനത്തില്‍ 39.12 ലക്ഷം രൂപയുടെയും, സബ്‌സിഡി ഇതര ഇനത്തില്‍ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവാണ് തിരുവനന്തപുരം ജില്ലാ ഫെയറില്‍ ഉണ്ടായത്. തൃശൂര്‍ (42.29 ലക്ഷം), കൊല്ലം (40.95 ലക്ഷം), കണ്ണൂര്‍ (39.17 ലക്ഷം) ജില്ലാ ഫെയറുകളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. പാലക്കാട് 34.10 ലക്ഷം രൂപയുടെയും, കോഴിക്കോട് 28.68 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ടായി. ഓണം ഫെയറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സപ്തം. 6 മുതല്‍ 14 വരെ, ദിവസവും രണ്ട് മണിക്കൂര്‍ വീതം സപ്ലൈകോ നല്‍കിയ ഡീപ് ഡിസ്‌കൗണ്ട് സെയിലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സമയത്ത് മാത്രം 1.57 ലക്ഷം ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: