കൊച്ചി: വിജയ് മസാല ബ്രാന്‍ഡിനോട് സാമ്യതയുള്ള പേരില്‍ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നത് എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തു.
വിജയ് മസാല ബ്രാന്‍ഡിന്റേതിന് സമാനമായ പേരില്‍ മറ്റൊരു കമ്പനി ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയതും മാധ്യമങ്ങളില്‍ പരസ്യം നല്കിയതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബ്രാന്‍ഡ് ഉടമകളായ മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്സിം ലിമിറ്റഡ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി എതിര്‍കക്ഷികളായ മൂലന്‍സ് എക്സ്പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ, മാര്‍ഗരറ്റ് വര്‍ഗീസ് മൂലന്, വര്‍ഗീസ് മൂലന്, വിജയ് മൂലന്, ബ്രാന്‍ഡ് അംബാസഡര്‍ നടന് ആസിഫ് അലി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.
വിജയ് മസാല ഇനി മറ്റൊരു പേരിലായിരിക്കും വിപണിയിലെത്തുക എന്ന പേരില്‍ ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യം വന്നിരുന്നു. ബ്രാന്‍ഡ് അംബാസഡര്‍ ആസിഫ് അലി തന്നെയായിരുന്നു പരസ്യത്തില്‍ അഭിനയിച്ചത്. തുടര്‍ന്നാണ് ആസിഫ് അലിക്കും കോടതി നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: