പെരുമ്പാവൂർ : ആറ് കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. കിഴക്കമ്പലം വിലങ്ങ് കാരുകുളം കൊല്ലംകുടി വീട്ടിൽ എൽദോസ് (21), ഒഡീഷ കന്ദമാൽ സ്വദേശി മൃത്യുഞ്ജയ് ഡിഗൽ (40) എന്നിവരെയാണ് എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
എഴുപത് ഗ്രാം കഞ്ചാവുമായി എൽദോസിനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള പരിശോധനയിൽ ഇയാളുടെ വീടിന് സമീപമുള്ള കലുങ്കിനടിയിൽ ആറ് കവറുകളിലായി സൂക്ഷിച്ച ആറ് കിലോയോളം കഞ്ചാവ് കണ്ടെത്തി.
എൽദോസിന് കഞ്ചാവ് വിൽപ്പന നടത്തിയത് മൃത്യുഞ്ജയ് ഡിഗൽ ആണ്. ഒഡീഷയിൽ നിന് തീവണ്ടി മാർഗ്ഗമാണ് കഞ്ചാവ് എത്തിച്ചത്. ഒരു കിലോയ്‌ക്ക് മൂവായിരം രൂപയ്‌ക്ക് അവിടെ നിന്ന് വാങ്ങി പതിനാലായിരം രൂപയ്‌ക്കാണ് എൽദോസിന് വിൽപ്പന നടത്തുന്നത്.
എൽദോസ് മുപ്പതിനായിരം രൂപാ നിരക്കിൽ മലയാളികൾക്ക് വിൽക്കുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് വിൽപ്പനക്കാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
എഎസ്പി മോഹിത് റാവത്ത്, തടിയിട്ട പറമ്പ് ഇൻസ്പെക്ടർ എ.എൽ അഭിലാഷ് , എസ്.ഐ ഏ.ബി സതീഷ്, ഏ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ്, കെ.എ നൗഷാദ് ,സീനിയർ സിപിഒമാരായ ടി.എ അഫ്സൽ, അരുൺ കെ കരുൺ, ബെന്നി ഐസക്ക്, കെ.എസ് അനൂപ് , മുഹമ്മദ് നൗഫൽ ബനാസിർ സിബി തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: