തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പ്പന വര്‍ധിച്ചു. ഇത്തവണ 818. 21 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ മാസം ആറ് മുതല്‍ 17 വരെയുള്ള കണക്കാണിത്.
കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് 809. 25 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെ ഒമ്പത് ദിവസം 701 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 715 കോടിയുടെ മദ്യം വിറ്റിരുന്നു.
എന്നാല്‍ തിരുവോണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ മദ്യം വില്പന നടത്തി മുന്‍വര്‍ഷത്തെ ആകെ വില്‍പ്പന മറികടന്നു. ഉത്രാട നാളില്‍ മദ്യ വില്‍പ്പന മുന്‍വര്‍ഷത്തെക്കാള്‍ കൂടി. ഇത്തവണ 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ ഉത്രാട ദിന വില്പന 120 കോടിയായിരുന്നു. തിരുവോണ ദിവസം ബെവ്കോയ്ക്ക് അവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: