ന്യൂദൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദിനും മകനും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും മറ്റുള്ളവർക്കും ദൽഹി കോടതി ബുധനാഴ്ച സമൻസ് അയച്ചു. പ്രതികളോട് ഒക്ടോബർ ഏഴിന് കോടതിയിൽ ഹാജരാകാൻ പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ നിർദ്ദേശിച്ചു.
പ്രതികൾക്കെതിരായ അനുബന്ധ കുറ്റപത്രം കൂടി പരിഗണിച്ച ശേഷമാണ് ജഡ്ജിയുടെ ഉത്തരവ്. അന്തിമ റിപ്പോർട്ട് ഇഡി ഓഗസ്റ്റ് ആറിന് കോടതിയിൽ സമർപ്പിച്ചു. സിബിഐ സമർപ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസി കേസ് ഫയൽ ചെയ്തത്.
2004 മുതൽ 2009 വരെ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരിക്കെ മധ്യപ്രദേശിലെ ജബൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയിൽവേയുടെ വെസ്റ്റ് സെൻട്രൽ സോണിൽ നടത്തിയ ഗ്രൂപ്പ്-ഡി നിയമനങ്ങളുടെ പേരിൽ റിക്രൂട്ട്‌മെൻ്റ് നടത്തിയവർ ആർജെഡി മേധാവിയുടെയോ കുടുംബാംഗങ്ങളുടെ പേരിൽ സമ്മാനിച്ചതോ കൈമാറ്റം ചെയ്തതോ ആയ ഭൂമിയുമായി ബന്ധപ്പെട്ടതാണ് കേസ്. ഇഡി ആണ് വിവാദമായ കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: