കൊച്ചി: മലയാള സിനിമാ രംഗത്ത് നിലവിലുള്ള സംഘടനകൾക്കു ബദലായി രൂപികരിക്കാന്‍ ആലോചിക്കുന്ന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ അസോസിയേഷനിൽ താന്‍ നിലവിൽ ഭാഗമല്ലെന്ന് അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. അങ്ങിനെയൊരു കൂട്ടായ്‌മയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്നതൊന്നും തന്റെ അറിവേടെയല്ലെന്നും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഫേയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്‌മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്‌മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു . അങ്ങിനെയൊരു കൂട്ടായ്‌മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും . അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല .
തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണ് ഈ സംഘടനയെന്നും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നാണ് സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്തിൽ പറയുന്നു. ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: