ന്യൂദല്‍ഹി: ഇന്ത്യയില്‍ സിഖുകാര്‍ക്ക് ഗുരുദ്വാരയില്‍ പോകാന്‍ കഴിയാത്ത സ്ഥിതി ഉണ്ടെന്നും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കോളെജില്‍ ബുര്‍ഖ ധരിച്ച് ചെല്ലാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാമുഹമ്മദ്. രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ ഈ പ്രസ്താവന തെറ്റാണെന്നും ഇന്ത്യയില്‍ സിഖുകാര്‍ക്ക് തലപ്പാവ് ധരിച്ച് ഗുരുദ്വാരയില്‍ പോകുന്നതിന് യാതൊരുവിധ തടസ്സവും ഇല്ലെന്നും ഇന്ത്യാ ടുഡേ ജേണലിസ്റ്റ് രാഹുല്‍ കന്‍വാര്‍ വ്യക്തമാക്കി. ഇന്ത്യാ ടുഡേ ചാനലില്‍ നടന്ന സംവാദത്തിലായിരുന്നു രാഹുല്‍ കന്‍വാര്‍ ഷമാ മുഹമ്മദിന്റെ വാദങ്ങളെ വസ്തുതകള്‍ നിരത്തി തകര്‍ത്തത്.
എങ്ങിനെ താങ്കള്‍ക്ക് ഇത് പറയാന്‍ കഴിയുന്നുവെന്ന ഷമാ മുഹമ്മദിന്റെ ചോദ്യത്തിന് താന്‍ മാധ്യമപ്രവര്‍ത്തകനാണെന്നും രാജ്യത്തെ പുതിയ സംഭവവികാസങ്ങള്‍ അപ്പപ്പോള്‍ നോക്കിക്കാണലാണ് തന്റെ തൊഴിലെന്നും രാഹുല്‍ കന്‍വാര്‍ പറഞ്ഞു. ഞാന്‍ മനസ്സിലാക്കിയിടത്തോളം രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന തെറ്റാണ്. സിഖുകാര്‍ക്ക് ഇന്ത്യയില്‍ അവരുടെ പരമ്പരാഗത വളയായ ഖഡ കയ്യില്‍ ധരിക്കുന്നതിനോ, ഗുരുദ്വാരകളില്‍ തലപ്പാവ് ധരിച്ച് പോയി പ്രാര്‍ത്ഥിക്കുന്നതിന് തടസ്സമോ ഇല്ലെന്നും രാഹുല്‍ കന്‍വാര്‍ തറപ്പിച്ച് പറയുന്നു. ഇത് സിഖുകാര്‍ക്കിടയില്‍ ഭീതി വിതയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തന്ത്രം മാത്രമാണ്. -ജേണലിസ്റ്റ് രാഹുല്‍ കന്‍വാര്‍ പറഞ്ഞു.
സിഖ് തീവ്രവാദികളായ ഖലിസ്ഥാന്‍ വാദികളെ സന്തോഷിപ്പിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. രാഹുല്‍ ഗാന്ധിയുടെ ഈ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ രാഹുലിനെ അഭിനന്ദിച്ച് ഖലിസ്ഥാന്‍ സംഘടനയായ സിഖ് സ് ഫോര്‍ ജസ്റ്റിസ് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: