ചണ്ഡീഗഢ്: ജയിലില്‍ കഴിയുന്ന ഭീകരരെ പുറത്തിറക്കുന്നതിനുള്ള അജണ്ടയുമായാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ജമ്മു കശ്മീരിലെത്തിയത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിവാനി ജില്ലയിലെ ലോഹരുവിലെ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തടവിലാക്കപ്പെട്ട എല്ലാ ഭീകരരേയും മോചിപ്പിക്കമെന്നാണ് കോണ്‍ഗ്രസിന്റേയും ഒമര്‍ അബ്ദുള്ളയുടേയും ആവശ്യം. നിരോധിക്കപ്പെട്ട എല്ലാ ഭീകര സംഘടനകളുടേയും നിരോധനം നീക്കണമെന്നും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താനുമാണ് അവര്‍ ആഗ്രഹിക്കുന്നത്.
നുണകള്‍ പറയുന്ന വലിയ യന്ത്രമാണ് രാഹുല്‍. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തത് നല്ലതാണോ, ചീത്തയാണോ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് അതാണ്. അതിനുള്ള മറുപടി നല്കിയാലും. യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ട് രാഹുല്‍ അഗ്നിവീര്‍ പദ്ധതിയുടെ പേരിലും രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ അഗ്നിവീരന്മാര്ക്കും അവര്‍ സൈന്യത്തില്‍ നിന്ന് മടങ്ങിവരുമ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് ജോലി നല്‍കും.
ബാബര്‍ അയോദ്ധ്യയിലെ രാമക്ഷേത്രം തകര്‍ത്തപ്പോള്‍ അവിടെ രാമക്ഷേത്രം പണിയുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടത്തി രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയും നിര്‍വഹിച്ച് ലക്ഷ്യം പൂര്‍ത്തിയാക്കി.
കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹുഡയേയും അമിത് ഷാ വിമര്‍ശിച്ചു. ഹൂഡ ഭരിച്ചിരുന്നപ്പോള്‍ മിനിമം താങ്ങുവിലയില്‍(എംഎസ്പി) എത്ര വിളകള്‍ സംസ്ഥാനത്ത് വാങ്ങിയിട്ടുണ്ട്. പരമാവധി നാല് വിളകള്‍ മാത്രമാണ് അന്ന് വാങ്ങിയിട്ടുള്ളത്. എന്നാല്‍ ഇന്ന് നായബ് സിങ് സൈനിയുടെ സര്‍ക്കാര്‍ 24 വിളകള്‍ എംഎസ്പിയില്‍ വാങ്ങുന്നു. 2005 മുതല്‍ 2014 ഹൂഡ ഹരിയാന മുഖ്യമന്ത്രിയായിരിക്കുമ്പോള്‍, സ്ലിപ്പിലൂടെയും ചെലവുകളിലൂടെയും ജോലികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരില്‍ എല്ലാം സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് അമിത് ഷാ പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: