തിരുവനന്തപുരം: ഇന്ന് ട്രെയിന്‍ ആക്സിഡന്റുകള് പലതും പൊടുന്നനെ ഉണ്ടാകുന്ന ഒന്നല്ലെന്നും അതിന് പിന്നില്‍ തീവ്രവാദ പദ്ധതികളുണ്ടെന്നും ആരോപിച്ച് സാമൂഹ്യനിരീക്ഷകനായ ടി.ജി. മോഹന്‍ദാസ്.
പണ്ട് അരിയനല്ലൂര്‍ തീവണ്ടി അപകടം പോലെ വന്‍ തീവണ്ടി അപകടങ്ങള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അന്ന് 41 പേര് കൊല്ലപ്പെട്ടു. അന്ന് ലാല്‍ബഹദൂര്‍ ശാസ്ത്രി അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചു. പക്ഷെ നെഹ്രു ആ രാജി സ്വീകരിച്ചില്ല. പക്ഷെ വീണ്ടും ഒരു തീവണ്ടി അപകടം ഉണ്ടായപ്പോള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജിവെച്ചു. ഇത്തവണ നെഹ്രു ആ രാജി സ്വീകരിച്ചു. വാജ് പേയി സര്‍ക്കാരിന്റെ കാലത്ത് രണ്ട് തവണ തീവണ്ടിയപകടത്തെ തുടര്‍ന്ന് രാജിവെയ്ക്കാന്‍ അന്ന് റെയില്‍ മന്ത്രി മമത രാജിവെയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വാജ് പേയി രാജി സന്നദ്ധത തള്ളിക്കളഞ്ഞു. -ടി.ജി മോഹന്‍ദാസ് പറഞ്ഞു.
പക്ഷെ 2024 ജൂലൈ മുതല്‍ സെപ്തംബര്‍ വരെ ഇന്ത്യയില്‍ 11 തീവണ്ടിയപകടങ്ങള്‍ നടന്നിരിക്കുന്നു. ദുരൂഹസാഹചര്യത്തില്‍. പാളം തെറ്റിയാണ് അപകടം. എന്നാല്‍ പാളം കൂട്ടിയിണക്കുന്ന ഭാഗത്ത് ചെറിയ കല്ലുകള്‍ നിരത്തിയിരിക്കുന്നു.ഈ പാളങ്ങള്‍ കൂടിച്ചേര്‍ന്ന ഭാഗം യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും പാളം പ്രവര്‍ത്തിക്കുന്നതായാണ് സിഗ്നലുകള്‍ ലഭിക്കുന്നത്. കേരളത്തില്‍ റെയില്‍ പാളത്തില്‍ കൂറ്റന്‍ ടയര്‍ കൊണ്ടുവന്നിട്ടിരുന്നു. ട്രെയില്‍ ആ ടയറില്‍ ഇടിച്ച് മറയുക വഴി അപകടം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. -ടി.ജി. മോഹന്‍ദാസ് ചൂണ്ടിക്കാട്ടുന്നു. ജേണലിസ്റ്റുകളുടെ കൂട്ടായ്മയായ പത്രികയുടെ പ്രതിവാര വീഡിയോ പംക്തിയിലാണ് ടി.ജി. മോഹന്‍ദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റെയില്‍പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവന്നിട്ട് സൈക്കിളില്‍ മടങ്ങിപ്പോവുകയായിരുന്ന ചെറുപ്പക്കാരനെ ഈയിടെ പിടികൂടിയിരുന്നു. ചെറിയ കാശിനാണ് ഈ പയ്യന് ഇത് ചെയ്തത്. പക്ഷെ യഥാര്‍ത്ഥ കുറ്റവാളി ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദിവസം 24 ലക്ഷം ജനങ്ങള്‍ ട്രെയിനില്‍ എപ്പോഴും ഉണ്ടായിരിക്കും എന്നാണ് രെയില്‍വേയുടെ കണക്ക്. എന്നാല്‍ അനൗദ്യോഗകി കണക്ക് പ്രകാരം നാല് കോടി ആളുകള്‍ ട്രെയിനില്‍ ആണ്. -ടി.ജി. മോഹന്‍ദാസ് പറയുന്നു.
ഏറ്റവും ഒടുവില്‍ പാളത്തില്‍ കണ്ടത് ഒരു ഭാഗത്ത് ഗ്യാസ് സിലിണ്ടര്‍, മറ്റൊരു ഭാഗത്ത് പെട്രോള്‍ നിറച്ച കുപ്പി, മറ്റൊരു ഭാഗത്ത് മധുരപ്പലഹാരങ്ങള്‍ നിറച്ച പാത്രത്തിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചിരിക്കുന്നു. ഇതൊക്കെ നടന്നുകൊണ്ടിരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി എന്താണ് ചെയ്യുന്നത്? ഗ്യാങ്ങ് മാന്‍ എന്ന റെയില്‍വേ ജീവനക്കാരന്റെ വസ്ത്രം ധരിച്ച് ഇറങ്ങുകയാണ്. റെയില്‍വേ പാളങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നവരാണ് ഗ്യാങ്മാന്മാര്. ഈ ഗ്യാങ് മാന്മാരെ വിളിച്ചുകൂട്ടി അവരോട് ചോദ്യങ്ങള്‍ ചോദിച്ച് അവരില്‍ അസംതൃപ്തി നിറയ്ക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഏകദേശം 16 ക്യാമറാമാന്‍മാരെവെച്ചാണ് രാഹുല്‍ ഗാന്ധി ഗ്യാങ്മാന്‍മാരെ കാണുന്ന വീഡിയോ ഷൂട്ട് ചെയ്തത്. എത്ര കുറവ് ശമ്പളമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്, ചീഫ് എഞ്ചിനീയര്‍ക്ക് എത്ര അധികമാണ് ശമ്പളം കിട്ടുന്നത്…തുടങ്ങി ഒട്ടേറെ അസംതൃപ്തികള്‍ നിറയ്ക്കുകയായിരുന്നു രാഹുല്‍ ഗാന്ധി ചെയ്തത്. അതിന്റെ വീഡിയോകള്‍ എടുത്ത് മിക്സ് ചെയ്ത് ചെറിയ ചെറിയ റീലുകള്‍ ആക്കി സമൂഹമാധ്യമങ്ങളില്‍ വിടുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ അനുചരന്മാര് ചെയ്തത്. – ടി.ജി. മോഹന്‍ദാസ് പറയുന്നു.
കംപ്യൂട്ടര്‍ സിഗ്നലുകള്‍ അട്ടമറിച്ചും റെയില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതിയുണ്ട്. ഇനി റെയില്‍വേപ്പാളങ്ങളുടെ ഉത്തരവാദിത്വം രാജ്യത്തെ സന്നദ്ധസംഘടനകള്‍ ഏറ്റെടുക്കേണ്ട സ്ഥിതിയാണിന്ന്. റെയില്‍പ്പാളങ്ങളില്‍ ഈ സന്നദ്ധസംഘടനകള്‍ തന്നെ ഒരു പരിശോധന നടത്തി റെയില്‍പാളങ്ങള്‍ സേഫ് ആണെന്ന് ഉറപ്പുവരുത്തണമെന്ന് ടി.ജി. മോഹന്‍ ദാസ് പറയുന്നു.
ചൈനയാണ് കംപ്യൂട്ടര്‍ സിഗ്നലുകള്‍ അട്ടിമറിക്കുന്നതിനെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തിയത്. പണ്ട് ബോംബെയില്‍ വൈദ്യുതി ഗ്രിഡ് പ്രവര്‍ത്തനക്ഷമമല്ലാതായ ഒരു സംഭവം നടന്നിരുന്നു. അതായത് ഒരു ജനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചു. അതോടെ മറ്റു ജനറേറ്റുകളുടെ പ്രവര്‍ത്തനവും നിലച്ചു. വൈകാതെ ബോംബെയിലെ വൈദ്യുതി ഗ്രിഡ് തന്നെ അരമണിക്കൂര്‍ പ്രവര്‍ത്തനക്ഷമമല്ലാതായി. വാസ്തവത്തില്‍ ചൈനയില്‍ വന്ന ഒരു സിഗ്നല്‍ ബോംബെയിലെ വൈദ്യുതി ഗ്രിഡ് സംവിധാനത്തിലേക്ക് കയറിവന്നാണ് ബോംബെയിലെ കറന്റ് പോയത് എന്ന കാര്യം അമേരിക്ക ഇന്ത്യയോട് പറഞ്ഞു. അങ്ങിനെ ഇന്ത്യയും അത് മനസ്സിലാക്കി. ചൈന അയച്ച ഒരു സിഗ്നലായിരുന്നു ബോംബെയില്‍ അരമണിക്കൂര്‍ കറന്റ് പോകുന്നതിന് കാരണമായത്. ഇതുപോലെ ചൈനയ്ക്കും ഇവിടുത്തെ തീവണ്ടി അപകടങ്ങളില്‍ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.- ടി.ജി. മോഹന്‍ദാസ് പറയുന്നു.
ഇന്ത്യയില്‍ പലയിടത്തും ട്രെയിനപകടങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അവരുടെ പല ശ്രമങ്ങളും പരാജയപ്പെടുന്നുവെങ്കിലും ചിലതെല്ലാം വിജയിക്കുന്നുണ്ട്. എന്തായാലും സമൂഹത്തിനാകെയും സന്നദ്ധസംഘടനകള്‍ക്കും റെയില്‍പ്പാളങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്. സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ കൂടി ഈ സാഹചര്യത്തില്‍ രംഗത്തിറങ്ങി നമ്മുടെ റെയില്‍പ്പാളങ്ങള്‍ സുരക്ഷിതമാണോ, അവിടെ അട്ടിമറിശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക വഴി അത്തരം കുത്സിതശ്രമങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കും. – ടി.ജി. മോഹന്‍ദാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: