ന്യൂദല്‍ഹി: മൊബൈല്‍ സേവനം മാത്രം നല്കുന്ന കമ്പനിയല്ല ഇനി ഭാരതി എയര്‍ടെല്‍. ബാങ്കുകളെ വെല്ലുവിളിക്കുന്ന ധനകാര്യ സേവന കമ്പനിയായ എയര്‍ടെല്‍ ഫിനാന്‍സ് സ്ഥാപിച്ചിരിക്കുകയാണ് ഭാരതി എയര്‍ടെല്‍ ഉടമ സുനില്‍ ഭാരതി മിത്തല്‍.
വ്യക്തിഗത വായ്പകള്‍ (Personal loans), എയര്‍ടെല്‍-ആക്സിസ് ബാങ്ക് കോ ബ്രാന്റ് ക്രെഡിറ്റ് കാര്‍ഡുകള്‍, എയര്‍ടെല്‍ ബജാജ് ഫിന്‍സെര്‍വ് ഇന്‍സ്റ്റാ ഇഎംഐ കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, സ്വര്‍ണ്ണവായ്പ എന്നിങ്ങനെ ഒട്ടേറെ ധനകാര്യ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് എയര്‍ടെല്‍ ഫിനാന്‍സ്.
ഇപ്പോള്‍ സ്ഥിരനിക്ഷേപവും എയര്‍ ടെല്‍ സ്വീകരിക്കുന്നു. സ്ഥിരനിക്ഷേപത്തിന് ഏകദേശം 9.1 ശതമാനം പലിശയാണ് എയര്‍ടെല്‍ ഫിനാന്‍സ് വാഗ്ദാനം ചെയ്യുന്നത്. ഒരു പക്ഷെ പല ബാങ്കുകളും വാഗ്ദാനം ചെയ്യുന്ന പലിശയേക്കാള്‍ കൂടുതല്‍ ആണിത്.
ഏത് സമയവും എയര്‍ടെല്‍ ഫിനാന്‍സില്‍ കൊണ്ടിടുന്ന സ്ഥിരനിക്ഷേപം ഏഴ് ദിവസം കഴിഞ്ഞാല്‍ പിന്വലിക്കാനാവുമെന്നത് വലിയ ഒരു ആകര്‍ഷണമാണ്. ആയിരം രൂപ മുതല്‍ മേലോട്ട് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ തങ്ങളുടെ അധിക തുക നിക്ഷേപിക്കാന്‍ ഉപഭോക്താവിന് കഴിയുന്നു എന്നത് വലിയൊരു കാര്യമാണ്.
അതുപോലെ എയര്‍ടെല്‍ ഫിനാന്‍സ് വഴി 8-9 ലക്ഷം രൂപ വരെ വായ്പ എടുക്കാന്‍ സാധിക്കും. ക്രെഡിറ്റ് സ്കോറിനെ ആധാരമാക്കിയാണ് വായ്പത്തുക അനുവദിക്കുക.
ബാങ്ക് അക്കൗണ്ടില്ലാതെ പണമയയ്ക്കാം
ബാങ്ക് അക്കൗണ്ടില്ലാതെ പണമയയ്ക്കാവുന്ന എയര്‍ടെല്‍ മൊബൈല്‍ വാലറ്റ് നേരത്തെ ആരംഭിച്ചിരുന്നു. ഇതിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഏത് വിദേശകറന്സിയിലേക്കും ഇന്ത്യന്‍ രൂപ മാറ്റാന്‍ കഴിയുന്നതുള്‍പ്പെടെ ഒട്ടേറെ സേവനങ്ങള്‍ എയര്‍ടെല്‍ പേമെന്റ് ബാങ്ക് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: