കൊച്ചി: ഹൈദരാബാദ്: ഉത്സവ സീസണ് കണക്കിലെടുത്ത് വമ്പന്‍ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വരുന്നു. സെപ്റ്റംബര്‍ 27 മുതലായിരിക്കും ഈ വര്‍ഷത്തെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ആരംഭിക്കുക. ആമസോണ്‍ െ്രെപം അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 26 ന് അര്‍ധരാത്രി തന്നെ ആക്സസ് ലഭിക്കും. ഐഫോണ്‍ അടക്കമുള്ള സ്മാര്‍ട്ട്ഫോണുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും മികച്ച ഡീലില്‍ സ്വന്തമാക്കാനാവും.
ഐഫോണ്‍ 13ന്റെ 128 ജിബി വേരിയന്റിന് ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ ഓഫര്‍ വില വെറും 38,999 രൂപ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഡിസ്കൗണ്ടിനു പുറമെ നോ കോസ്റ്റ് ഇഎംഐയും എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഓഫറുകളും ഉണ്ടായിരിക്കും.
ഐഫോണ്‍ 13, സാംസങ് ഗാലക്സി എസ് 24 അള്‍ട്ര, ഗാലക്സി ദ ഫ്ലിപ്പ് 6 എന്നീ സ്മാര്‍ട്ട്ഫോണുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനാവും. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ആമസോണ്‍ പേ, പേ ലേറ്റര്‍ പേയ്മെന്റ് ഓഫറുകളും കൂപ്പണ്‍ ഡിസ്കൗണ്ടുകളും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: