കാസര്‍കോട്: തലച്ചോറില്‍ അണുബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു. കാസര്‍കോട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള് പ്ലസ് ടു വിദ്യാര്‍ത്ഥിനി എന്‍.എം വൈഷ്ണവിയാണ്(17) മരിച്ചത്.
കാസര്‍കോട് മേല്‍പ്പറമ്പില്‍ താമസിക്കുന്ന കോഴിക്കോട് ബാലുശേരി സ്വദേശികളായ ശശിധരന്-ശുഭ ദമ്പതികളുടെ മകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം സ്വദേശമായ ബാലുശേരിയില്‍ സംസ്കാരിച്ചു.
ഏതാനും ദിവസം മുന്‍പ് തലവേദന, പനി തുടങ്ങിയ അസ്വസ്ഥതകള്‍ വിദ്യാര്‍ത്ഥിനിക്ക് ഉണ്ടായിരുന്നു. ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും മാറ്റമുണ്ടായില്ല. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: