മുംബയ് : സിനിമയില്‍ നടന്, സംവിധായകന്, നിര്‍മ്മാതാവ്, വിതരണക്കാരന് തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ തിളങ്ങുന്ന വ്യക്തിത്വമാണ് പൃഥ്വിരാജ്. ഇപ്പോള്‍ ആടുജീവിതത്തിന് മികച്ച നടനുളള സംസ്ഥാന പുരസ്കാരം നേടി തിളങ്ങി നില്‍ക്കുകയാണ് താരം.
ഏതായാലും പുതിയ വാര്‍ത്ത പൃഥ്വിരാജ് മുംബയില്‍ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയതാണ്. മുപ്പത് കോടി രൂപ മുടക്കിയാണ് താരം ബാന്ദ്രയിലെ പാലി ഹില്‍സില്‍ ആഢംബര ഡ്യൂപ്ലക്സ് അപാര്‍ട്ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്.
സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം നല്‍കിയത് 1.94 കോടിയാണ്. ഇവിടെ തന്നെ പൃഥ്വിരാജിനും ഭാര്യ സുപ്രിയക്കും 17 കോടിയുടെ 2,971 ചതുരശ്ര അടി വിസ്തൃതിയുളള മറ്റൊരു അപ്പാര്‍ട്ട്മെന്റ് ഉണ്ട്. 431 സ്ക്വയര്‍ ഫീറ്റ് വരുന്ന നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന സൗകര്യവും അപാര്ട്ട്മെന്റിലുണ്ട്. സെലിബ്രിറ്റികളായ രണ്‍വീര്‍ സിംഗും തൃപ്തി ദിമ്രിയും ആതിയ ഷെട്ടിയും ക്രിക്കറ്റര്‍ കെ എല്‍ രാഹുലുമൊക്കെയാണ് ഇവിടെ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും അയല്‍വാസികള്‍. ജൂണില്‍ മൂന്ന് കോടി രൂപ ചെലവിട്ട് പോര്‍ഷെ 911 GT3 കാര്‍ താരം സ്വന്തമാക്കിയിരുന്നു.
എമ്പുരാന്’ ന്റെ തിരക്കിലാണിപ്പോള്‍ താരം . അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്്. സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്’. ‘വിലായത്ത് ബുദ്ധ’ ആണ് പൃഥ്വിരാജിന്റെ മറ്റൊരു പുതിയ ചിത്രം. അന്തരിച്ച സംവിധായകന് സച്ചിയുടെ അവസാനത്തെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: