തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി നറുക്കെടുപ്പ് നാളെ. 2024 ഒക്ടോബര്‍ ഒന്ന് മുതല്‍ വരുന്ന ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള നറുക്കെടുപ്പാണിത്.
കൂടിക്കാഴ്ചയും നറുക്കെടുപ്പുമാണ് നാളെ നടക്കുക. 56 അപേക്ഷ ലഭിച്ചതില്‍ യോഗ്യരായ 55 അപേക്ഷകര്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള കത്ത് അയച്ചിട്ടുണ്ട്.
ദേവസ്വം ഓഫീസില്‍ രാവിലെ പത്ത് മണിക്കാണ് കൂടിക്കാഴ്ച. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശന് നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ ദേവസ്വം ഭരണ സമിതിക്ക് മുമ്പാകെയാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. യോഗ്യരാണെന്ന് കണ്ടെത്തുന്ന അപേക്ഷകരുടെ പേരുകള്‍ വെള്ളികുടത്തില്‍ നിക്ഷേപിച്ച് ഉച്ചപൂജയ്ക്കുശേഷം ഗുരുവായൂരപ്പസന്നിധിയില്‍ വച്ച് നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: