കൊല്ലം: ലൈംഗികാതിക്രമം നടത്തിയെന്ന കഥാകൃത്തായ യുവതിയുടെ പരാതിയില്‍ സംവിധായകന്‍ വി.കെ പ്രകാശിന്റെ മൊഴിയെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് മൊഴി രേഖപ്പെടുത്തുന്നത്. രണ്ട് ദിവസം കൂടി മൊഴിയെടുപ്പ് തുടരും.
യുവ കഥാകൃത്തിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വി.കെ പ്രകാശിന് ഹൈക്കോടതി നേരത്തേ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
2022 ല്‍ കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ സിനിമയുടെ കഥ പറയാന്‍ ചെന്നപ്പോള്‍ വി.കെ പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കോടതിയുടെ മുന്നിലുള്ള കേസില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സത്യം തെളിയുമെന്നും മൊഴി നല്‍കിയ ശേഷം വി.കെ പ്രകാശ് പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകും. ഗൂഢാലോചന ഉണ്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
കഥയുമായി സമീപിച്ച യുവതിയെ കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. എന്നാല്‍ വഴങ്ങാതെ രാത്രി തന്നെ കൊച്ചിക്ക് മടങ്ങിയെന്ന് യുവതി പറഞ്ഞിരുന്നു. മറ്റാരോടും ഇക്കാര്യങ്ങള്‍ പറയരുതെന്ന് സംവിധായകന്‍ നിരന്തരം ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു. പിന്നീട് ക്ഷമാപണം നടത്തിയ സംവിധായകന്‍ െ്രെഡവറുടെയോ മറ്റോ അക്കൗണ്ടില്‍ നിന്ന് 10,000 രൂപ തനിക്ക് ഫോണ്‍ വഴി അയച്ചു തന്നുവെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ യുവതിയുടെ പരാതി വ്യാജമാണെന്ന് കാട്ടി വി.കെ പ്രകാശ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കാരി തന്റെ സുഹൃത്തായ നിര്‍മ്മാതാവിനെ മുമ്പ് ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്നും വി.കെ പ്രകാശ് ആരോപിച്ചു. പണം തട്ടാനാണ് യുവതി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് വി കെ പ്രകാശ് പറയുന്നത്. ഒരു സിനിമയുടെ കഥയുമായി യുവതി തന്നെ സമീപിച്ചെന്നും കഥ സിനിമയ്‌ക്ക് യോഗ്യമല്ലെന്ന് പറഞ്ഞ് മടക്കിയപ്പോള്‍ തിരികെ പോകാനാണ് തന്റെ െ്രെഡവര്‍ മുഖേന 10,000 രൂപ നല്‍കിയതെന്നുമാണ് വി.കെ പ്രകാശിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: