കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവയ്‌ക്കണമെന്ന് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ. പൊതുജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി ബിജെപിയുടെ പോരാട്ടം തുടരുമെന്ന് മജുംദാർ പറഞ്ഞു.
ബംഗാളിലെ ജനങ്ങൾക്ക് മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനാലാണ് മമത ബാനർജി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. പൊതുജനങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ താൻ രാജിവെക്കുമെന്ന് അവർ തന്നെ പറഞ്ഞിരുന്നു, അതിനാൽ മമത ബാനർജി രാജിവയ്‌ക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തിനായുള്ള പോരാട്ടം ബിജെപി തുടരുമെന്ന് സുകാന്ത് മജുംദാർ പറഞ്ഞു.
കൊൽക്കത്ത പോലീസ് കമ്മീഷണറെ നീക്കം ചെയ്യില്ലെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ നടപടിയെടുക്കണമെന്ന് ബംഗാൾ ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ബംഗാളിലെ ജനങ്ങൾക്ക് തന്നിൽ വിശ്വാസം നഷ്ടമായെന്ന് മനസിലാക്കിയ മുഖ്യമന്ത്രി ചില ആവശ്യങ്ങൾ അംഗീകരിച്ചു.
ഇതൊരു ആസൂത്രിത പരാജയമാണെന്നും ഇതിന്റെ ഉത്തരവാദിത്തം മമതാ ബാനർജിക്കാണെന്നും മജുംദാർ കൂട്ടിച്ചേർത്തു. കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് കുമാർ ഗോയലിനെ നീക്കം ചെയ്യാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നീക്കം ചെയ്യാനുമുള്ള ഡോക്ടർമാരുടെ ആവശ്യങ്ങളിൽ സമ്മതിച്ചതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ അദ്ദേഹം പ്രസ്താവന നടത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വിനീത് ഗോയൽ പുതിയ കമ്മീഷണർക്ക് ചുമതല കൈമാറുമെന്നും ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തന്റെ സർക്കാർ തീരുമാനിച്ചതായും അവർ പറഞ്ഞു. കൂടാതെ നോർത്ത് ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ഗുപ്തയെ നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി ബാനർജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: