അങ്കോല: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരും. തിരച്ചിലിന് വേണ്ടി ഗോവയില്‍ നിന്ന് ഗ്രഡ്ജര് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഗോവ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഡ്രഡ്ജര്‍ വൈകിട്ടോടെ കാര്‍വാര്‍ തുറമുഖത്ത് എത്തിയ്ക്കും.
ഇതിന് ശേഷം ദൗത്യവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേരും. തുടര്‍ന്നാകും ഷിരൂരിലേക്ക് ഡ്രഡ്ജര്‍ എത്തിക്കുക. മണ്ണിടിച്ചിലില്‍ കാണാതയ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: