അഡ്വ. പി. മുരളീധരന്‍
സംസ്‌കൃതത്തില്‍ വിശ്വം എന്നാല്‍ ലോകം. കര്‍മ്മാവ് എന്നാല്‍ സ്രഷ്ടാവ്അതായത് പ്രപഞ്ച ശില്പി. വിശ്വത്തെ സൃഷ്ടിച്ച പൊതുവായ ശക്തി, അതിനെ ആരാധിക്കാന്‍ ഒരു ദിനം ലഭിക്കുന്നത് എന്തൊരു മഹത്വമാണ്. സൃഷ്ടി നടത്തുക മാത്രമല്ല, അവയ്‌ക്ക് ആവശ്യമായ പ്രമാണങ്ങളും തത്വങ്ങളും ഉണ്ടാക്കുകയും ചെയ്തു വിശ്വകര്‍മ്മാവ്. വിശ്വകര്‍മ്മാവിന്റെ ജീവിതം സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ഭാവമുണര്‍ത്തുന്നു. വൈദഗ്ധ്യം നേടിയ ശാസ്ത്രങ്ങളും കലകളും നിര്‍മ്മിതികളും തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാതെ രാഷ്‌ട്രഹിതത്തിന് ആവശ്യം വരുമ്പോള്‍ മാത്രം ഉപയോഗിച്ചു എന്നുള്ള രാഷ്‌ട്ര സമര്‍പ്പണ ഭാവന തൊഴിലാളികളില്‍ സൃഷ്ടിക്കുവാനുള്ള മാതൃകയാണ് വിശ്വകര്‍മ്മാവിന്റെ ജീവിതം.
രാഷ്‌ട്ര നിര്‍മ്മാണത്തിനുള്ള സമര്‍പ്പണമാണ് തന്റെ തൊഴിലെന്ന ബോധ്യം തൊഴിലാളികളില്‍ഉണര്‍ത്തേണ്ടത് ആവശ്യമാണ്. അതിനു മാതൃക വിശ്വകര്‍മ്മാവിന്റെ ജീവിതംതന്നെയാണ്. പ്രാചീന കാലം മുതല്‍ തന്നെ ചിരപുരാതനമായിട്ടും പൂര്‍വികമായിട്ടും അധ്വാനിക്കുന്ന തൊഴിലാളികള്‍ വിശ്വകര്‍മ്മാവിനെ ആരാധിച്ചു വന്നു. തൊഴിലിന്റെ അധിഷ്ഠാനദേവനും, ദിവ്യശക്തിയും, ദേവശക്തിയും ആയിട്ടുള്ള വിശ്വകര്‍മ്മാവ് എന്തുകൊണ്ടും തൊഴിലാളി സമൂഹത്തിന് അനുകരണീയനായ, പ്രചോദിപ്പിക്കുന്ന, ആത്മവിശ്വാസം പകരുന്ന ഒരു ശക്തി തന്നെയാണ്. നമ്മുടെ നാട്ടില്‍വിദ്യാ ദേവതയായി സരസ്വതിയെയും ഐശ്വര്യ ദേവതയായി ലക്ഷ്മിയെയും ആരാധിക്കുന്നതു പോലെ തന്നെ തൊഴിലാളി സമൂഹം ഏറ്റവും ആരാധിക്കുന്നത് വിശ്വകര്‍മ്മാവിനെയാണ്. ഇതിഹാസങ്ങളിലും പുരാണങ്ങളിലും വിശ്വകര്‍മ്മാവിനെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ആദ്യ ഗ്രന്ഥമായ ഋഗ്വേദത്തില്‍ കാണാന്‍ കഴിയുന്ന നാമമാണ് വിശ്വകര്‍മ്മാവ്. സൃഷ്ടി കാമനയ്‌ക്ക് വേദം നല്‍കിയ പേരാണിത്. പ്രപഞ്ചത്തെ സൃഷ്ടിച്ചവനും എല്ലാറ്റിലും വ്യാപിച്ച് കിടക്കുന്നവനുമായ വിശ്വകര്‍മ്മാവ് വികാരങ്ങള്‍, ബുദ്ധി, ഇച്ഛാശക്തി, ഭാവന എന്നിവയാല്‍ പരിപൂര്‍ണ്ണമാക്കപ്പെട്ടുകൊണ്ട് ജീവികളുടെ ഹൃദയത്തില്‍ എപ്പോഴും വസിക്കുന്നു.
പത്താം മണ്ഡലം 81, 82 ലോക സ്ര ഷ്ടാവായ വിശ്വകര്‍മ്മാവിനെ സ്തുതിച്ചു കൊണ്ടുള്ള സൂക്തങ്ങളാണ്.അഞ്ച് മുഖങ്ങളാണ് വിശ്വകര്‍മ്മാവിനുള്ളത്. സത്വേജാദ മുഖം വെളുത്തതും, വാമദേവമുഖം കറുത്തതും, അഘോരമുഖം ചുവന്നതും, ഈശാന മുഖം നീലയും, തത് പുരുഷ നിറം മഞ്ഞയും ആണ്.
ലോകനന്മയ്‌ക്കായി സമര്‍പ്പണ ഭാവത്തോടെ തൊഴില്‍ ചെയ്യുക എന്നവിശ്വകര്‍മ്മ ജയന്തിയുടെ സന്ദേശം ലോക തൊഴിലാളി സമൂഹത്തിലേക്ക് എത്തിക്കുക എന്നത് ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ പ്രവര്‍ത്തകര്‍ സ്വന്തം കടമയായി ഏറ്റെടുക്കേണ്ടതുണ്ട് തൊഴിലാളികളില്‍ രാഷ്‌ട്ര സമര്‍പ്പണ ഭാവം വളര്‍ത്തിയെടുക്കാന്‍ കൂടുതല്‍ പ്രേരണ നല്‍കിയിട്ടുള്ളതാണ് ദേശീയതൊഴിലാളി ദിനാഘോഷം. ഏതൊരു തൊഴിലും മഹത്തരം എന്നു ഉദ്ഘോഷിക്കുകയുംഅത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത വിശ്വകര്‍മ്മാവിന്റെ കര്‍മ്മ കുശലതയും രാഷ്‌ട്ര സമര്‍പ്പണവും തൊഴിലാളി സമൂഹത്തിന് എക്കാലവും പ്രേരണയായിരിക്കും. അവകാശങ്ങള്‍സംരക്ഷിക്കുന്നതോടൊപ്പം കടമകളെക്കുറിച്ചും തൊഴിലാളികളെബോധവാന്മാരാക്കുകയെന്നതാണ് ബിഎംഎസിന്റെ കാഴ്ചപ്പാട്.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും ഏതെങ്കിലും ഒരു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ജോലി ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി മാത്രമല്ല, സമാജത്തിന്റെ നിലനില്‍പ്പിനും രാജ്യ പുരോഗതിക്കും വേണ്ടിയാണ്. തങ്ങളില്‍ നിക്ഷിപ്തമായ പ്രവര്‍ത്തികള്‍ അവരവര്‍ കൃത്യമായി നിറവേറ്റുന്നതിലൂടെ മാത്രമേ സാമൂഹികമായ മുന്നേറ്റം സാധ്യമാകൂ എന്ന തിരിച്ചറിവിനാലാണ് അധ്വാനം ആരാധനയാണ് എന്ന ആപ്തവാക്യം ബിഎംഎസ് സ്വീകരിച്ചിട്ടുള്ളത്. ഇത്രയും മഹത്തരമായ ആശയത്തോടുകൂടി ലോകത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുണ്ടെങ്കില്‍ അത്ഭാരതീയ മസ്ദൂര്‍ സംഘം മാത്രമാണ്. അധ്വാനം ആരാധനയായി കരുതി സ്വന്തം തൊഴിലും അധ്വാനവും സമാജത്തിന്റെ നന്മയ്‌ക്കുവേണ്ടി സമര്‍പ്പിക്കുന്നു എന്ന ഭാവനയോടെ പ്രവര്‍ത്തിക്കുന്ന തൊഴിലാളി സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ഭാരതീയ മസ്ദൂര്‍ സംഘം ചെയ്യുന്നത്. ഈ ഉദാത്ത ചിന്തയോടെ മുന്നോട്ടുപോകുന്ന ബി എം എസ് ഭാരതത്തിന്റെ സംസ്‌കാരത്തിലും പൈതൃകത്തിലും നീതിയിലും സത്യത്തിലും ധര്‍മ്മത്തിലും വിശ്വസിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തിന്റെ സമഗ്രമായ പുരോഗതിക്കുവേണ്ടി തൊഴിലാളികള്‍ അധ്വാനിക്കുമ്പോള്‍ അവരുടെ മനസ്സിലെചിന്തകള്‍ എല്ലായിപ്പോഴും ഉന്നതിക്കുവേണ്ടിയായിരിക്കണം, രാജ്യത്തിന്റെ നന്മയ്‌ക്ക് വേണ്ടിയായിരിക്കണം. അങ്ങനെ അധ്വാനം ആരാധനയായി കരുതി ലോകപുരോഗതിക്കുവേണ്ടി, രാജ്യ നന്മയ്‌ക്ക് വേണ്ടി സമര്‍പ്പിതമായി അധ്വാനിക്കുന്ന തൊഴിലാളികളുടെ സംഘടിത നിരയെയാണ് ഭാരതീയ മസ്ദൂര്‍ സംഘം വളര്‍ത്തിയെടുക്കുന്നത്. ലക്ഷ്യത്തിലും ചിന്തകളിലും വിശ്വകര്‍മ്മ ദര്‍ശനം കൂടുതല്‍ ശക്തി പകരുമ്പോള്‍ രാജ്യത്തെ തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന എല്ലാവിധ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ബിഎംഎസ് കേവലം ഒരു തൊഴിലാളി സംഘടന എന്നതിലുപരി രാജ്യത്തിന്റെ സമഗ്ര ക്ഷേമത്തിനും പുരോഗതിക്കും, നന്മയ്‌ക്ക്‌വേണ്ടി പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനയാണ്. വിശ്വകര്‍മ്മ ജയന്തി ചിന്തകളിലൂടെ രാജ്യത്തിന്റെ സമഗ്രമായ പരിവര്‍ത്തനത്തിന് ആവശ്യമായ ദിശാബോധവും നല്‍കുന്നു.
രാഷ്‌ട്രത്തിന്റെ മഹത്തായപുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കുക എന്നുള്ള മഹത്തായ ലക്ഷ്യത്തോടെയുള്ള പ്രയാണത്തില്‍ ഓരോ തൊഴിലാളിയുടേയും ചിന്തയിലും മനസ്സിലും പ്രവര്‍ത്തനത്തിലും സ്വപ്‌നത്തിലും ഒരു പ്രഭാപൂരിതമായ സാമൂഹ്യവ്യവസ്ഥയുണ്ടാക്കാനുള്ള പ്രവര്‍ത്തനത്തിന് വിശ്വ കര്‍മ്മ ജയന്തി പ്രേരണാദായകമാവണം. 1955 ജൂലൈ 23 ന് ഭോപ്പാലില്‍ രൂപീകരിച്ചു 70 വര്‍ഷം പിന്നിടുകയാണ് ബി എം എസ്. രാജ്യത്തിന്റെ തൊഴിലാളി മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നു. ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി ഭാരതീയ മസ്ദൂര്‍ സംഘം മാറി. അത് നിരന്തരമായ, നിദാന്തമായ, ത്യാഗപൂര്‍ണ്ണമായ, സമര്‍പ്പിതമായ, ദേശീയതയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനത്തിലൂടെ അസംഖ്യം പ്രവര്‍ത്തകരുടെ കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ ലക്ഷ്യങ്ങള്‍ പ്രാപ്തമായത്. ഇനിയും നമുക്ക് വളരെ മുന്നോട്ടു പോകാനുണ്ട്. ഓരോ തൊഴിലാളിയും സമൂഹത്തിലെ വികസനത്തിന്റെ പാതയിലെ അവസാനത്തെ വരിയില്‍ നില്‍ക്കുന്ന അവസാനത്തെ ആളെയും സമഗ്രമായി കൈപിടിച്ചുയര്‍ത്തി ദേശീയ ധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട്എല്ലാവര്‍ക്കും സാമൂഹ്യനീതി ഉറപ്പ് വരുത്തി സമത്വ സുന്ദരമായ ഒരു സാമൂഹ്യ വ്യവസ്ഥിതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്. എഴുപതാം വാര്‍ഷിക ആഘോഷവേളയില്‍ നമുക്ക് വിശ്വകര്‍മ്മ ദര്‍ശനം കൂടുതല്‍ സ്മരിക്കുവാനും, പ്രചരിപ്പിക്കുവാനും അങ്ങനെ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ജനകീയ അടിത്തറവര്‍ദ്ധിപ്പിക്കുവാനും വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ എല്ലാ തൊഴിലാളികളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ദിശാ ബോധത്തോടെ പ്രവര്‍ത്തിക്കണം. ബിഎംഎസിന്റെ നിലപാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ആശയങ്ങള്‍ക്കും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് അന്താരാഷ്‌ട്ര തലങ്ങളിലും ലഭിക്കുന്നത്. വസുധൈവ കുടുംബകം എന്ന ഭാരതത്തിന്റെ കാഴ്ചപ്പാട് ലോകം അംഗീകരിക്കുന്ന ഈ കാലഘട്ടത്തില്‍ വിശ്വകര്‍മ്മ ജയന്തി യിലൂടെ കൂടുതല്‍ തൊഴിലാളികളെയും ശക്തരാക്കി മുന്നോട്ടു പോകാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകാന്‍ നമുക്ക് കഴിയണം.
(ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: