ന്യൂദല്‍ഹി: ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായി രൂപീകരിച്ച ദേശീയ കര്‍മ സമിതില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) സുപ്രീം കോടതിയെ സമീപിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പ്രസിഡന്റ് ജാസ്മിന് ഷാ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാന്‍ നല്കിയ അപേക്ഷയിലാണ് യുഎന്‍എ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സ്വമേധയാ എടുത്ത കേസിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ എല്ലാത്തരം അക്രമങ്ങളും തടയാനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ സുപ്രീം കോടതി ദേശീയ കര്‍മ സമിതിക്ക് രൂപം നല്‍കിയത്. സമിതിയില്‍ അംഗത്വം നല്‍കണമെന്നാണ് അഭിഭാഷകന് ശ്രീറാം പറക്കാട് മുഖേനെ നല്കിയ കക്ഷി ചേരല്‍ അപേക്ഷയില്‍ സംഘടനയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: