അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ മെട്രോ റെയില്‍ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് (ജിഎംആര്‍സി) മെട്രോ റെയില്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. വിപുലീകരിച്ച റെയില്‍ പാതയുടെ ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ക്കൊപ്പം സെക്ഷന്‍ ഒന്ന് മെട്രോ സ്റ്റേഷന് മുതല്‍ ജിഐഎഫ്ടി സിറ്റി മെട്രോ സ്റ്റേഷന് വരെ മെട്രോയില്‍ സഞ്ചരിച്ചു.
കൂടാതെ, അഹമ്മദാബാദില്‍ 8,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപന കര്‍മവും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സമാഖിയാലി-ഗാന്ധിധാം, ഗാന്ധിധാം-അദിപൂര് റെയില്‍വേ ലൈനുകള്‍ നാലിരട്ടിയാക്കാല്, അഹമ്മദാബാദിലെ എഎംസിയിലെ റോഡുകള്‍ വികസിപ്പിക്കല്‍, ബാക്റോള്, ഹാതിജാന്, റാമോള്‍, പഞ്ചാര്‍ പോള്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം തുടങ്ങിയവയ്ക്ക് അദ്ദേഹം ശിലാസ്ഥാപനം നിര്‍വഹിച്ചു.
കച്ചിലെ കച്ച് ലിഗ്നൈറ്റ് തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ 30 മെഗാവാട്ട് സോളാര്‍ സിസ്റ്റം, 35 മെഗാവാട്ട് ബിഇഎസ്എസ് സോളാര്‍ പിവി പ്രൊജക്ട്, മോബ്രി, രാജ്കോട്ട് എന്നിവിടങ്ങളില്‍ 220 കിലോവാട്ട് സബ്സ്റ്റേഷനുകള്‍ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കൂടാതെ സാമ്പത്തിക സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി രൂപകല്പന ചെയ്ത ഏകജാലക ഐടി സംവിധാനം പ്രധാനമന്ത്രി പുറത്തിറക്കി. പ്രധാന്‍മന്ത്രി ആവാസ് യോജന-ഗ്രാമിണ് പദ്ധതിയില്‍ 30,000 വീടുകള്‍ കൂടി അനുവദിച്ചു. വീടുകള്‍ക്ക് ആദ്യഗഡു അനുവദിച്ചു. നിര്‍മാണം പൂര്‍ത്തിയായ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി.
ഇതിന് പുറമെ നാഗ്പൂര്‍-സെക്കന്ദരാബാദ് റൂട്ടിലുള്ളതുള്പ്പെടെ ആറ് വന്ദേഭാഗത് ട്രെയിനുകളും അദ്ദേഹം ഫഌഗ് ഓഫ് ചെയ്തു. വാരാണസിയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള ആദ്യ വന്ദേഭാരത് ട്രെയിനും ഇതിലുള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: