ഭുവനേശ്വർ: ജന്മദിനത്തോട് അനുബന്ധിച്ച് ഭുവനേശ്വറിൽ സുഭദ്ര യോജന പദ്ധതിയ്‌ക്ക് തുടക്കമിടാൻ നരേന്ദ്രമോദി. ബിജെപിയുടെ സങ്കൽപ് പത്രയിൽ (ഇലക്ഷൻ മാനിഫെസ്റ്റോ) പ്രഖ്യാപിച്ച പദ്ധതിയാണിത് . ഒഡീഷയിലെ സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകി അവരെ ശാക്തീകരിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം . ഈ സംരംഭത്തിന് കീഴിൽ, 21 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് 50,000 രൂപ ലഭിക്കും. ആദ്യ ഗഡു ചൊവ്വാഴ്ച ജനതാ മൈതാനിയിൽ പ്രധാനമന്ത്രി വിതരണം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
അവിവാഹിതരായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ പദ്ധതിയാണിത്. 1 കോടിയിലധികം സ്ത്രീകളെ ഇതിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട് . സ്കീമിന് കീഴിൽ, 21-60 വയസ് പ്രായമുള്ള എല്ലാ അർഹരായ ഗുണഭോക്താക്കൾക്കും 2024-25 മുതൽ 2028-29 വരെയുള്ള 5 വർഷ കാലയളവിൽ 50,000/- ലഭിക്കും. പ്രതിവർഷം 10,000/- രൂപ രണ്ട് തുല്യ ഗഡുക്കളായി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. നാളെ 10 ലക്ഷത്തിലധികം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ഫണ്ട് ട്രാൻസ്ഫർ പ്രധാനമന്ത്രി നിർവ്വഹിക്കും .
ഭുവനേശ്വറിൽ 2800 കോടി രൂപയുടെ റെയിൽവേ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഈ റെയിൽവേ പദ്ധതികൾ ഒഡീഷയിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും മേഖലയിലെ വളർച്ചയും കണക്റ്റിവിറ്റിയും വർധിപിക്കുകയും ചെയ്യും. 1000 കോടിയിലധികം രൂപയുടെ ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: