മലുഗു ; തെലങ്കാനയിൽ ആദ്യമായി കണ്ടെയ്നർ സർക്കാർ സ്കൂൾ . മലുഗു ജില്ലയിലെ ഏജൻസി ഏരിയയിലാണ് ആദ്യമായി ഒരു സർക്കാർ സ്കൂൾ കണ്ടെയ്നറിൽ സ്ഥാപിച്ചത്.
സ്‌കൂളിന്റെ ഉദ്ഘാടനം പഞ്ചായത്ത് രാജ്, ഗ്രാമവികസന, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഡോ.ധനസരി അനസൂയ സീതക്ക ചൊവ്വാഴ്ച നിർവഹിക്കും. മുലുഗു ജില്ലയിലെ കണ്ണായിഗുഡെം മണ്ഡലത്തിലെ കണ്ടനപ്പള്ളി വനമേഖലയിലാണ് ബംഗരുപള്ളി അവസ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
നിലവിൽ കുടിലിൽ പ്രവർത്തിക്കുന്ന സ്‌കൂൾ നാശാവസ്ഥയിലാണ്. വനമേഖലയായതിനാൽ പുതിയ സ്കൂൾ കെട്ടിടം നിർമിക്കാൻ വനംവകുപ്പ് അധികൃതർ അനുമതി നൽകിയില്ല. ഇതോടെ ഇവിടെ കണ്ടെയ്‌നർ സ്‌കൂൾ സ്ഥാപിക്കുന്നതിന് തുടക്കമിടുകയായിരുന്നു.കണ്ടെയ്നർ സ്കൂളിന് 25 അടി വീതിയും 25 അടി നീളവുമുണ്ട്. രണ്ട് അദ്ധ്യാപകരെയാണ് നിലവിൽ ഈ സ്കൂളിൽ നിയോഗിച്ചിരിക്കുന്നത്. നിരവധി വനവാസി കുട്ടികൾക്കാണ് ഈ സ്കൂൾ പ്രയോജനപ്രദമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: