ബെയ്ജിംഗ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. സെമിയില്‍ ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്തു
ചൊവ്വാഴ്ച ഫൈനലില്‍ ചൈനയാണ് ഇന്ത്യയുടെ എതിരാളികള്‍.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇരട്ട ഗോളുകള്‍ നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു ഹര്‍മന്‍പ്രീത് സിംഗ. ഇതോടെ ടൂര്‍ണമെന്റിലെ തന്റെ ഗോള്‍ നേട്ടം ഏഴായി ഉയര്‍ത്താനും ഹര്‍മന്‍പ്രീതിന് കഴിഞ്ഞു.
13ാം മിനിറ്റില്‍ ഉത്തം സിംഗാണ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 19, 45 മിനിറ്റുകളില്‍ ഹര്‍മന്‍പ്രീത് സിംഗ് ഗോള്‍ നേടി. 32ാം മിനിറ്റില്‍ ജര്‍മന്‍പ്രീത് സിംഗും ഗോള്‍നേടി.
യാംഗ് ജി ഹുന്‍ ആണ് കൊറിയയുടെ ആശ്വാസ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: