ന്യൂദൽഹി : സ്ത്രീകൾക്കെതിരായ വിവേചനത്തിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്ന് വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ. ഈ കാര്യത്തിൽ പുരുഷ സമൂഹം അവരുടെ ചിന്താഗതി മാറ്റണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെയും അദ്ദേഹം അപലപിച്ചു. വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം കൂടുതൽ സ്ത്രീകൾ തീരുമാനമെടുക്കുന്നതിലും ഭരണത്തിലും ഭാഗമാകുമെന്ന് വൈസ് പ്രസിഡൻ്റ് പറഞ്ഞു.
സ്ത്രീകളെ ദുർബലമായി വിശേഷിപ്പിക്കുന്നത് തെറ്റാണ്. കൂടാതെ സ്ത്രീ ശാക്തീകരണം സ്ത്രീകൾ തന്നെ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: