ശാസ്താംകോട്ട : മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ച ശേഷം ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ .കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍, വിവിധ കുറ്റകൃത്യങ്ങളില്‍ മുന്‍പ് പങ്കാളി. കാറില്‍ ഒപ്പം ഉണ്ടായിരുന്ന കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നെയ്യാറ്റിന്‍കര സ്വദേശി ശ്രീക്കുട്ടി (27)യും അറസ്റ്റിലായി.
ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ചന്ദനക്കടത്ത്, തട്ടിപ്പ് കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരുന്നത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ ശ്രീക്കുട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുന്‍പ് ആശുപത്രിയില്‍വെച്ചാണ് ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെടുന്നത്. നൃത്താധ്യാപകനാണെന്ന് പറഞ്ഞാണ് അജ്മല്‍ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് സൗഹൃദം വളരുകയും ഇരുവരും ഒരുമിച്ച് നൃത്തപഠനത്തിനായി പോവുകയുംചെയ്തു.നേരത്തെ വിവാഹിതയായിരുന്ന ശ്രീക്കുട്ടി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ഇതിനുശേഷമാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്.
ഓണം ആഘോഷിക്കാന്‍ ശ്രീക്കുട്ടിയെ കൂട്ടി ഇറങ്ങിയ അജ്മല്‍ സുഹൃത്തിന്റെ വീട്ടിലെത്തി. ഇരുവരും അവിടെ വെച്ച് മദ്യപിച്ച ശേഷമാണ് കാറില്‍ യാത്ര തുടര്‍ന്നത്.. ഡോക്ടര്‍ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി ജോലിയില്‍ നിന്ന് പുറത്താക്കി.
തിരുവോണ ദിനത്തില്‍ വൈകിട്ട് 5.45 ന് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന മൈനാഗപ്പള്ളി പഞ്ഞിപുല്ലുവിള നൗഷാദിന്റെ ഭാര്യ കുഞ്ഞുമോള്‍ (45) ആണ് കൊല്ലപ്പെട്ടത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു.
റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച സ്കൂട്ടറില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ചു വീണു. കാറിന്റെ ടയറിന്റെ മുന്നിലേക്കാണ് കുഞ്ഞുമോള്‍ വീണത്. കാര്‍ എടുക്കരുതേ എന്ന് നാട്ടുകാര്‍ അലറി വിളിച്ച് കൊണ്ട് അടുത്തേക്ക് വന്നെങ്കിലും അജ്മല്‍ കാര്‍ മുന്നോട്ട് എടുക്കാന്‍ തുടരെ ശ്രമിച്ചു.
സാധിക്കാതെ വന്നപ്പോള്‍ കാര്‍ അല്പം പിന്നോട്ട് എടുത്ത് വേഗത കൂട്ടി ശരീരത്തിലൂടെ കയറ്റി ഇറക്കി ഓടിച്ചു പോവുക ആയിരുന്നു.കുഞ്ഞുമോളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. വാരിയെല്ലുകള്‍ ഓടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണത്തിന് ഇടയാക്കിയത്. നിര്‍ത്താതെ ഒടിച്ചു പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്ന്നപ്പോള് കരുനാഗപ്പള്ളി കോടതിക്ക് സമീപം കാര്‍ ഉപേക്ഷിച്ചു ഇരുവരും സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി.
പിന്നാലെ എത്തിയവര്‍ ഇവിടെ വെച്ച് ശ്രീക്കുട്ടിയെ തടഞ്ഞു വെച്ച് പോലീസിന് കൈമാറി. മതില് ചാടി ഓടിയ അജ്മലിനെ ശൂരനാട് പതരത്തെ ബന്ധു വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ പോലീസ് പിടികൂടി.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ശേഷം കടന്നു കളത്ത കാറിലുണ്ടായിരുന്നത് ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസിലാവുന്ന ഒരു വനിതാ ഡോക്ടറാണെന്നത് അത്ഭുതപ്പെടുത്തുന്നതായി വി.കെ. ബിനാകുമാരി പറഞ്ഞു
ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: