കൊച്ചി : മലയാള സിനിമ മേഖലയില്‍ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന് എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന്, സിനിമ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്കി. ആഷിക് അബു, അഞ്ജലി മേനോന്, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിംഗല്‍,രാജീവ് രവി എന്നിവരാണ് നേതൃനിരയില്‍ ഉള്ളത്.
മലയാള സിനിമാ വ്യവസായം നവീകരിക്കുക, പുതിയ സിനിമാ സംസ്കാരം രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഉളളത്. സമത്വം, സഹകരണം, സാമൂഹികനീതി എന്നീ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുക. തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കും.
ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ബദലായുള്ള സംഘടനയാകും രൂപീകരിക്കുകയെന്നാണ് സൂചന. പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്. ആഷിക് അബു അടുത്തിടെ മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയില്‍ നിന്ന് രാജി വച്ചിരുന്നു.
നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലടക്കം നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യമാണ് നേതൃത്വം പുലര്‍ത്തുന്നതെന്ന് ആഷിഖ് അബു പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: