Kerala

സ്‌കൂട്ടറില്‍ സഞ്ചരിച്ചത് മൂന്ന് കുട്ടികളും ഭാര്യയും ഭര്‍ത്താവും; വാഹനം മറിഞ്ഞ് യുവതിയ്‌ക്കും ഭര്‍തൃസഹോദര പുത്രനും ദാരുണാന്ത്യം

Published by

മലപ്പുറം: മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മമ്പാട് നടുവക്കാട് ചീരക്കുഴിയില്‍ ഷിജുവിന്റെ മകന്‍ 3 വയസുള്ള ധ്യാന്‍ദേവും ഷിജുവിന്റെ സഹോദരന്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മിയുമാണ് മരിച്ചത്. മമ്പാട് കാരച്ചാല്‍ പൂള പൊയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് ഷിജുവിന്റെ സഹോദരനായ ഷിനോജ് ആയിരുന്നു. ഷിനോജും ശ്രീലക്ഷ്മിയും 3 കുട്ടികളുമാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by