തിരുവനന്തപുരം: അന്തരിച്ച ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ് രശ്മിയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാകും ചടങ്ങുകള്‍ നടക്കുക. ഈരാറ്റുപേട്ടയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
മാതാപിതാക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി രാവിലെ വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് ദീപക് പ്രസാദ് പാറപ്രം, തിരുവനന്തപുരം ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: