കാസര്‍കോട്: മടിക്കൈ പൂത്തക്കാലില്‍ വയോധികനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പില്‍ വിജയനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഭാര്യയെയും മക്കളെയും വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ ലക്ഷ്മി, മക്കളായ ലയന, വിശാല്‍ എന്നിവരെയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. ഭാര്യക്കും മക്കള്‍ക്കും വിഷം കൊടുത്തശേഷം വിജയന് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: