വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഈ മാസം 20 ന് ആരംഭിക്കും. ക്വാഡ് ഉച്ചകോടി, യു എന്‍ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികള്‍ക്കായെത്തുന്ന പ്രധാനമന്ത്രി, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും.
സെപ്തംബര്‍ 24 ന് ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ നടക്കുന്ന പരിപാടിയില്‍ മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും പരിപാടിയില്‍ പങ്കെടുക്കാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് കാല്‍ലക്ഷത്തോളം ഇന്ത്യക്കാരാണ്. ..
ക്വാഡ് ഉച്ചകോടി 21 ന് ഡെലവെയറിലെ വില്‍മിങ്ങ്ടണിലാകും നടക്കുക. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുക. ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്. ക്വാഡ് രൂപീകരിച്ചിട്ട് 20 വര്‍ഷം പിന്നിടുന്നുവെന്ന പ്രത്യേകതയും ഡെലവെയറില്‍ നടക്കുന്ന ഉച്ചകോടിക്കുണ്ട്. ക്വാഡിന് ശേഷം സെപ്തംബര്‍ 22, 23 തിയതികളിലായി ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ ഉച്ചകോടിയിലും നരേന്ദ്രമോദി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: