നാഗ്പുര്‍: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പു തനിക്ക് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്ത് പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് സമീപിച്ചിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വാഗ്ദാനം നിരസിച്ചുവെന്നു നാഗ്പുരില്‍ മാധ്യമ അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
”നിങ്ങള്‍ എന്തിന് എന്നെ പിന്തുണയ്ക്കണം, എന്തിനാണ് ഞാന്‍ നിങ്ങളുടെ പിന്തുണ എടുക്കേണ്ടത് എന്ന് ഞാന്‍ ചോദിച്ചു. പ്രധാനമന്ത്രിയാകുക എന്നത് എന്റെ ജീവിതത്തിലെ ലക്ഷ്യമല്ല, എന്റെ . ബോധ്യവും എന്റെ സംഘടനയുമാണ് ഏറ്റവും പ്രധാനം. ഒരു സ്ഥാനത്തിനുവേണ്ടിയും വിട്ടുവീഴ്ച ചെയ്യാന്‍ പോകുന്നില്ല, ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്നയാളാണു ഞാന്‍. സ്വപ്നംപോലും കാണാത്തതെല്ലാം തന്ന പാര്‍ട്ടിയിലാണു ഞാനുള്ളത്. ഒരു വാഗ്ദാനത്തിനും എന്നെ പ്രലോഭിപ്പിക്കാനാവില്ല’ എന്നാണു താന്‍ മറുപടി നല്‍കിയതെന്നു ഗഡ്കരി വിശദീകരിച്ചു. പ്രതിപക്ഷത്തുനിന്ന് ആരാണു വാഗ്ദാനവുമായി സമീപിച്ചതെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ല.
മെഴ്സിഡസ് കാറുകള്‍ പോലുള്ള ആഡംബര വസ്തുക്കള്‍ സ്വന്തമാക്കാന്‍ ചില മാധ്യമപ്രവര്‍ത്തകര്‍ അനാചാരങ്ങള്‍ അവലംബിച്ച സംഭവങ്ങള്‍ അദ്ദേഹം എടുത്തുകാട്ടി. ചിലര്‍ വിവരാവകാശ നിയമം (ആര്‍ടിഐ) ബ്ലാക്ക് മെയിലിംഗിനും വ്യക്തിഗത നേട്ടത്തിനും വേണ്ടി ചൂഷണം ചെയ്യുന്നുവെന്ന് മന്ത്രി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: