കൊടകര: കനകമല അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തില്‍ ബാലികാ ബാലകന്മാര്‍ക്കായുള്ള ‘വൃന്ദാവനം’ ശ്രീകൃഷ്ണ പാര്‍ക്ക് തുറന്നുകൊടുത്തു. ഉത്രാട ദിനത്തില്‍ രാവിലെ മഹാഗണപതിഹോമം, ഭഗവത്‌സേവ എന്നിവയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ആമേട വാസുദേവന്‍ നമ്പൂതിരിയും ആലുവ തന്ത്രവിദ്യാപീഠത്തിലെ ആചാര്യന്‍മാരും കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കേന്ദ്രത്തിലെ ഗോശാലയിലെ എഴുപതോളം പശുക്കള്‍ക്കും ഗോപൂജ നടത്തി. സാംസ്‌കാരിക സമ്മേളനം കല്യാണ്‍സില്‍ക്‌സ് സിഎംഡി ടി.എസ്. പട്ടാഭിരാമന്‍, മാളികപ്പുറം ഫെയിം കുമാരി ദേവനന്ദ, ദേശീയ അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ശ്രീപത്, സംവിധായകന്‍ അഭിലാഷ് പിള്ള എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ശ്രീകൃഷ്ണകേന്ദ്രം ചെയര്‍മാന്‍ ആമേട വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണകേന്ദ്രം ആചാര്യന്‍ സ്വാമി ദേവാനന്ദ സരസ്വതി, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ സമാദരണം നടത്തി. ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് അവാര്‍ഡ് ജേതാവ് എസ്.എസ്. മേനോന്‍, കെ.സി. നരേന്ദ്രന്‍, വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍, സംസ്ഥാന സെക്രട്ടറി കെ.എന്‍. സജികുമാര്‍, ശ്രീകൃഷ്ണകേന്ദ്രം ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറ, ട്രസ്റ്റി എന്‍.പി. ശിവന്‍, സ്വാമി ദേവചൈതന്യാനന്ദ സരസ്വതി എന്നിവര്‍ പ്രസംഗിച്ചു.
ഗോശാലയിലെ ഗോപാലകര്‍ക്ക് ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഓണപ്പുടവ വിതരണം ചെയ്തു. ശ്രീകൃഷ്ണപാര്‍ക്കിലെത്തി വിശിഷ്ടവ്യക്തികള്‍ നാളികേരം ഉടച്ചാണ് പാര്‍ക്ക് കുട്ടികള്‍ക്ക് തുറന്നുകൊടുത്തത്. ഗോപികാനൃത്തം, തിരുവാതിരകളി എന്നിവയുണ്ടായി. അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ മൂന്നാമത് പദ്ധതിയാണ് പാര്‍ക്ക്. ശ്രീകൃഷ്ണക്ഷേത്രം, വേദവിജ്ഞാനകേന്ദ്രം, ഗോശാല, പഞ്ചഗവ്യ ഔഷധനിര്‍മാണശാല, കാമധേനു ക്ഷേത്രം, ഗീതാ വിജ്ഞാനകേന്ദ്രം, ആയോധനാകലാ ക്ഷേത്രം, പൈതൃകശാസ്ത്ര പഠനകേന്ദ്രം, വാന നിരീക്ഷണ കേന്ദ്രം, നൈപുണ്യ വികസന കേന്ദ്രം, ആയുഷ് ചികിത്സാലയം, അതിഥി മന്ദിരം, ഔഷധോദ്യാനം, മെഡിറ്റേഷന്‍ സെന്റര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, കാളിയമര്‍ദന സ്മാരക തടാകം, സര്‍പ്പക്കാവ്, കുളം, ദശപുഷ്പത്തറ, നക്ഷത്രവനം, കൂത്തമ്പലം, ഭാരതദര്‍ശനം എന്നിങ്ങനെ 40 ലേറെ പദ്ധതികളാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക