കോഴിക്കോട്: ശ്രേഷ്ഠയുടെ ആഗ്രഹം സഫലീകരിക്കാന്‍ സുരേഷ് ഗോപിയെത്തി. തനിക്ക് സുരേഷ് ഗോപിയെ കാണണമെന്നാവശ്യപ്പെട്ടാണ് കൊയിലാണ്ടി അരീക്കുളം സ്വദേശി എല്‍കെജി വിദ്യാര്‍ത്ഥിനിയായ ശ്രേഷ്ഠ വീഡിയോ പങ്കുവച്ചത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി ഓണനാളില്‍ കാണാനെത്തുമെന്ന് ഉറപ്പുനല്‍കി. പറഞ്ഞതുപോലെ സുരേഷ് ഗോപി ഇന്നലെ കോഴിക്കോട്ട് എത്തുകയും വാക്ക് പാലിക്കുകയും ചെയ്തു.
പി.പി. മുകുന്ദന് അനുസ്മരണ പരിപാടിയായ ‘വന്ദേമുകുന്ദം’ പരിപാടിയില്‍ പ്രഥമ മുകുന്ദന് സേവാ പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. സുരേഷ് ഗോപി
തനിക്ക് ലഭിച്ച ഷാളും ബൊക്കയും ശ്രേഷ്ഠയ്ക്ക് നല്കി. പിന്നെ തന്റെ ഒരു ഛായാചിത്രവും. ശ്രേഷ്ഠയ്ക്കും കുടുംബത്തിനും ഒാണക്കോടിയും സമ്മാനിച്ചു. സുരേഷ് ഗോപിക്ക് നല്കാന് ശ്രേഷ്ഠയും ഒരു ഓണക്കോടി കരുതിയിരുന്നു. സുരേഷ് ഗോപിയെ നേരിട്ടു കണ്ടതിന്റെ ആഹ്ലാദത്തിലായിരുന്നു ശ്രേഷ്ഠ. വീഡിയോയില്‍ വാചാലയായിരുന്നുവെങ്കിലും തന്റെ ഇഷ്ടതാരത്തെകണ്ടപ്പോള് അവള് ഇഷ്ടായിയെന്ന വാക്കിലൊതുക്കി.
അച്ഛന് നിപിനും അമ്മ ആരതിയും അനിയത്തി അധിഷ്ഠയും അച്ഛമ്മ ദേവിയുമാണ് സുരേഷ് ഗോപിയെ കാണാന്‍ എത്തിയത്. അച്ഛന് നിപിന് കാരയാട് പങ്കുവെച്ച വീഡിയോ വള്ളത്തോളിന്റെ കാവിപ്പട എന്ന സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. ഈ വീഡിയോ സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ് അച്ഛന് അയച്ചുകൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: