ഗണേശപൂജാ പന്തലിൽ എത്തിയ മൂഷികന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ മീരാ ഭയ്യാദറിലുള്ള ഗണേശ മണ്ഡപത്തിലാണ് മൂഷികൻ എത്തിയത് .
ഗണപതിയുടെ വാഹനമായ മൂഷികൻ ഗണപതി പ്രതിമയുടെ കാൽക്കീഴിൽ രണ്ട് കാലിൽ നിന്നുകൊണ്ട് മുൻഭാഗത്തെ രണ്ട് കാലുകളും ഉയർത്തി കൈകളാക്കി വണങ്ങുന്ന അപൂർവ കാഴ്ചയാണ് ഭക്തർ കണ്ടത് . ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മീരാ-ഭയാന്ദർ മേഖലയിലെ സായ് സമർപാൻ ചാ രാജ പന്തലിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ . എലി ഗണപതി മണ്ഡപത്തിന്റെ പരിസരത്ത് വന്ന് ഗണപതിയുടെ മുന്നിൽ പ്രാർത്ഥിക്കാനെന്ന പോലെ നിൽക്കുന്നതും , പന്തലിൽ നിന്ന് ഒരു ലഡ്ഡു എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ലക്ഷകണക്കിന് പേരാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: