Business

ഉത്രാട ദിനത്തില്‍ ഓക്സിജനില്‍ ഓണം മഹാവില്‍പ്പന

Published by

കോട്ടയം: ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും മഹാവില്‍പ്പനക്ക് തുടക്കമായി. ഇന്നലെ ആരംഭിച്ച മഹാവില്‍പ്പനയില്‍ ഉപഭോക്താക്കളുടെ വമ്പിച്ച തിരക്കാണ് അനുഭവപ്പെടുന്നത്. ഈ ഓണക്കാലത്ത് വില്‍ക്കാവുന്നതില്‍ ഏറ്റവും കുറഞ്ഞ വിലയിലാണ് ഓണം മഹാവില്‍പ്പന നടത്തുന്നത്.

തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ പകുതി വിലയില്‍ വരെയാണ് വിറ്റഴിക്കുന്നത്. ഈ മാസം 17 വരെ മഹാവില്‍പ്പന രാവിലെ 10 മുതല്‍ രാത്രി 12 വരെ തുടരും. ആകര്‍ഷകമായ വിലക്കുറവിനു പുറമെ വിവിധ കമ്പനികളുടെ കിടിലന്‍ ഓഫറുകളും ഇക്കാലയളവില്‍ ലഭിക്കും. ഇഷ്ട്ടാനുസരണം പ്രോഡക്റ്റുകള്‍ സ്വന്തമാക്കുവാന്‍ വിവിധ ബാങ്കുകളുടെ സാമ്പത്തിക വായ്പാ സൗകര്യവും ലഭ്യമാണ്.

4ജി സ്മാര്‍ട്ട്‌ഫോണുകള്‍ 3,999 രൂപ മുതല്‍, 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ 7,777 രൂപ മുതല്‍. എല്‍ ഇ ഡി ടിവികള്‍ 5,990 രൂപ മുതല്‍, തെരഞ്ഞെടുക്കപ്പെട്ട റെഫ്രിജറേറ്ററുകളും, വാഷിങ് മെഷീനുകളും പകുതി വിലക്ക്. കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലാപ്ടോപ്പുകള്‍ 14,990 രൂപ മുതല്‍. മൊബൈല്‍ ഗാഡ്ജറ്റ്‌സ് ആന്‍ഡ് ആക്‌സസറീസുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവ്.

റെഫ്രിജറേറ്ററുകള്‍ക്ക് 46,000 രൂപ വരെ ഡിസ്‌കൗണ്ട്, തിരഞ്ഞെടുത്ത വാഷിംഗ് മെഷിനുകള്‍ പകുതി വിലയില്‍ വരെ, എയര്‍ കണ്ടിഷണറുകള്‍ 21,990 രൂപ മുതല്‍, തെരഞ്ഞെടുത്ത കിച്ചന്‍ അപഌന്‍സസുകള്‍ പകുതി വിലയില്‍ വരെ. ഈ അവസരത്തില്‍ പഴയ പ്രോഡക്റ്റുകള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് 15,000 രൂപ വരെ എക്സ്‌ചേഞ്ച് ബോണസില്‍ പുതിയത് വാങ്ങുവനും അവസരം.

ഓക്‌സിജന്‍ ഓണം സെയില്‍സില്‍ പങ്കെടുക്കുന്ന ഉപഭോക്താക്കള്‍ക്കായി, നറുക്കെടുപ്പിലൂടെ 25 കാറുകള്‍ സമ്മാനമായി നല്കുന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍ 9020100100.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by