ആലപ്പുഴ: സുഭദ്ര കൊലപാതക കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കേസില്‍ അറസ്റ്റിലായ പ്രതി മാത്യുവിന്റെ സുഹത്തും ബന്ധുവുമായ റൈനോള്ഡിനെയാണ് അറസ്റ്റ് ചെയ്തത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.സുഭദ്രയെ മയക്കി കിടത്തുന്നതിനുള്ള മരുന്ന് എത്തിച്ചത് റൈനോള്‍സാണ്. സ്വര്‍ണം കവരുമ്പോള്‍ റൈനോള്‍ഡും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
73 കാരി സുഭദ്രയെ ആലപ്പുഴ കലവൂരില്‍ കൊന്ന് കുഴിച്ചുമൂടിയത് അതിക്രൂര മര്‍ദ്ദനത്തിന് ശേഷമാണെന്ന് പൊലീസ് പറഞ്ഞു.സുഭദ്രയുടെ നെഞ്ചില്‍ ചവിട്ടി എന്നും കഴുത്ത് ഞെരിച്ചെന്നും പ്രതികളായ മാത്യുവും ശര്‍മിളയും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കര്‍ണാടക മണിപ്പാലില്‍ നിന്ന് പിടിയിലായ പ്രതികളെ വെളളിയാഴ്ച രാവിലെയാണ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. സാമ്പത്തിക നേട്ടത്തിനായാണ് സുഭദ്രയെ കൊന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തി.
മാത്യുവും ഷര്‍മിളയും ചേര്‍ന്ന് സുഭദ്രയെ അതിക്രൂരമായി മര്‍ദിച്ചു. മേസ്തിരിയെ വിളിച്ചു വരുത്തി വീടിന് പിറകുവശത്ത് കുഴി എടുത്തു. ശേഷം ഏഴാം തിയതി വൈകുന്നേരം തന്നെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ ് മൊഴി നല്കി.
ഉഡുപ്പിയില്‍ നിന്നും എട്ട് കിലോ മീറ്റര്‍ അകലെയുള്ള മണിപ്പാലിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതികള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഉഡുപ്പി സ്വദേശിനി ശര്‍മിള പോകാന്‍ സാധ്യത ഉള്ള സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: