കോഴിക്കോട്: ഉള്ള്യേരിയില്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് പരാതി. എകരൂര് ഉണ്ണികുളം സ്വദേശി അശ്വതിയും ഗര്‍ഭസ്ഥ ശിശുവുമാണ് മരിച്ചത്.
ആശുപത്രിക്കെതിരെ കുടുംബം അത്തോളി പൊലീസിന് പരാതി നല്കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് ഗര്‍ഭസ്ഥ ശിശു മരിച്ചത്.
അമ്മയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈകിട്ടാണ് അമ്മ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: