ബെംഗളൂരു ; ഈദ് മിലാദ് ഘോഷയാത്രയ്‌ക്കിടെ ക്ഷേത്രങ്ങൾക്ക് മുന്നിൽ വച്ച് മുദ്രാവാക്യങ്ങൾ വിളിക്കരുതെന്ന് നിർദേശിച്ച് ബാംഗ്ലൂർ പോലീസ് . വൈ.എം.സി.എ. മൈതാനം, മില്ലേഴ്‌സ് റോഡ് ഖുദ്ദുസാബ് ഈദ്ഗാ മൈതാനം, ശിവാജിനഗർ ഛോട്ടാ മൈതാനം, ഭാരതിനഗറിലെ സുൽത്താൻജി ഗുണ്ടാ മൈതാനം, തുടങ്ങിയ സ്ഥലങ്ങളിലാണ് ഘോഷയാത്ര നടക്കുക.
ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ മൂർച്ചയുള്ള വസ്തുക്കളൊന്നും കൊണ്ടുപോകരുതതെന്നും,ഘോഷയാത്രയിൽ ഒരു കാരണവശാലും ഡിജെ ഉപയോഗിക്കരുതെന്നും പോലീസ് പറയുന്നു.നിശ്ചല ചിത്രങ്ങളിൽ പ്രകോപനപരമായ ഘടകങ്ങളൊന്നും ഉണ്ടാകരുത്, ഏതെങ്കിലും ആരാധനാലയങ്ങൾക്ക് മുന്നിൽ അഥവാ ക്ഷേത്രങ്ങൾ , ക്രിസ്ത്യൻ പള്ളികൾ എന്നിവയ്‌ക്ക് മുന്നിൽ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്നും പോലീസ് നിർദേശത്തിൽ പറയുന്നു.
ഘോഷയാത്രയിൽ തീപിടിക്കുന്ന വസ്തുക്കൾ സംഘാടകർ സൂക്ഷിക്കണം , ഉച്ചഭാഷിണികൾ രാവിലെ 06-00 മുതൽ രാത്രി 10-00 വരെ മാത്രമേ ഉപയോഗിക്കാവൂ., ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പ്രാദേശിക പോലീസിന്റെ അനുമതി വാങ്ങണമെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: