Kerala

ഓണം അവധി; സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്‌ക്കും

Published by

തിരുവനന്തപുരം: ഓണം അവധിയോടനുബന്ധിച്ച് സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് അടയ്‌ക്കും. ഓണാഘോഷത്തോടെയാണ് സ്‌കൂളുകള്‍ അടയ്‌ക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി ആയിരുന്നതിനാല്‍ അന്ന് മാറ്റിവെച്ച പരീക്ഷ ഇന്ന് നടക്കും. തലസ്ഥാനത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.

അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റിലെ ഓണാഘോഷ പരിപാടികളുള്‍പ്പെടെ റദ്ദാക്കിയിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും ഓണാഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by